For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

11 മണിക്കൂറിലേറെ ജോലി ഹൃദയത്തിന് നന്നല്ല

By Lakshmi
|

Working Man
ദിവസവും 11മണിക്കൂറിലേറെ നേരം ജോലിചെയ്യന്നുണ്ടോ, എങ്കില്‍ ശ്രദ്ധിക്കുക, ഹൃദയം അപകടത്തിലാകാന്‍ സാധ്യതയുണ്ട്. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് 11 മണിക്കൂറിലേറെ പ്രതിദിനം ജോലിചെയ്യുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

സാധാരണ സമയം ജോലിചെയ്യുന്നവരെ അപേക്ഷിച്ച് 11 മണിക്കൂറിലേറെ ജോലിചെയ്യുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 67 ശതമാനം കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ദീര്‍ഘനേരം ജോലിചെയ്യുമ്പോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ജോലിസമ്മര്‍ദ്ദം കുറയ്ക്കാനായി കണ്ടെത്തുന്ന പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ എന്നിവമൂലമെല്ലാമാണ് ഹൃദ്രോഗസാധ്യത വര്‍ധിക്കാനിടയുണ്ടെന്ന് ഗവേഷകര്‍ കണക്കാക്കിയിരിക്കുന്നത്.

പതിനൊന്നു വര്‍ഷത്തോളമാണ് ഇക്കാര്യത്തില്‍ ഗവേഷകര്‍ പഠനം നടത്തിയത്. ഒരാള്‍ക്ക് ദിവസം ഏഴുമുതല്‍ എട്ടുമണിക്കൂര്‍ വരെ ജോലിയാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ക്കൂടുതല്‍ ചെയ്യുന്നത് ആരോഗ്യപരമായി നന്നല്ലെന്ന്് അവര്‍ മുന്നറിയിപ്പും നല്‍കുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളെജിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ദിവസം 11 മണിക്കൂറിലേറെ ജോലിചെയ്യുന്നവര്‍ക്കു ഹൃദ്രോഗസാധ്യത 67% അധികമാണെന്നു ഗവേഷകര്‍. ദീര്‍ഘജോലിക്കൊപ്പമുണ്ടാകുന്ന രക്തസമ്മര്‍ദം, പ്രമേഹം, പുകവലി സ്വഭാവം എന്നിവ കൂടി കണക്കിലെടുത്താണിത്. പതിനൊന്നു വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണു റിപ്പോര്‍ട്ട്. ദിവസം ഏഴ് എട്ട് മണിക്കൂര്‍ ജോലിയാണു ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.

ഏഴായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. കൂടതല്‍ സമയം ജോലിചെയ്യുന്നവരില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഐടി ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നതും.

English summary

Heart, Heart Disease, Health, Job, Smoking, ഹൃദയം, ഹൃദ്രോഗം, ആരോഗ്യം, തൊഴില്‍, പുകവലി

Those who spend more than 11 hours at work increase their chance of having a heart attack by two thirds, according to a new study
Story first published: Wednesday, April 6, 2011, 11:45 [IST]
X
Desktop Bottom Promotion