Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഇന്ത്യന് മദ്യപര്ക്ക് മാര്ക്ക് അഞ്ചില് 3!!

വൈന് കഴിയ്ക്കുന്നതിനേക്കാള് ആള്ക്കഹോളിന്റെ അളവ് കൂടിയ മദ്യം കുടിക്കാനാണ് ഇന്ത്യക്കാര്ക്ക് താല്പര്യമെന്നും റിപ്പോര്ട്ടില് പറയുന്നു.
ഇന്ത്യന് മദ്യപന്മാരില് 88 ശതമാനവും റം, വിസ്കി, ബ്രാണ്ടി, വോഡ്ക എന്നിവയുടെ ആരാധകരാണെന്നും വൈന് കുടിക്കാന് താല്പര്യമുള്ളവര് വെറും രണ്ട് ശതമാനം മാത്രമാണെന്നും പത്ത് ശതമാനമാണ് ബിയര് പ്രേമികളെന്നും റിപ്പോര്ട്ടിലുണ്ട്.
യൂറോപ്യന് രാജ്യങ്ങളിലാണ് വൈന് പ്രേമികള് ധാരാളമുള്ളത്. തെക്കന്ഏഷ്യന് മേഖലയില് രാജ്യങ്ങളില് കൗമാരക്കാരുടെ ശരാശരി ഉപഭോഗം 2.2 ലിറ്റര് ആണ്. എന്നാല് ശരാശരി 15 വയസുള്ള കൗമാരക്കാരായ ഇന്ത്യക്കാര് 2004-05 വര്ഷത്തില് കുടിച്ചത് 2.6 ലിറ്റര് സ്പിരിറ്റാണെന്നും റിപ്പോര്ട്ടില് പറയുന്നു.
അടുത്ത 56 വര്ഷത്തിനുള്ളില് 15ാം വയസില് ഒരു ശരാശരി ഇന്ത്യാക്കാരന് മദ്യപിക്കാന് ആരംഭിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്ട്ടിലുണ്ട്. ഇപ്പോള് ഇത് 19 വയസാണ്.
നൂറ് രാജ്യങ്ങളിലായാണ് സംഘടന പഠനം നടത്തിയത്. അഞ്ചില് മൂന്നാണ് ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടന നല്കിയിരിക്കുന്ന മാര്ക്ക്.
പ്രതിവര്ഷം ലോകത്ത് 25 ലക്ഷം മദ്യപാനികളെ മരണം തട്ടിയെടുക്കുന്നുവെന്നാണ് കണക്ക്. ഇത് ലോകത്തെ മൊത്തം മരണ നിരക്കിന്റെ നാല് ശതമാനത്തോളം വരും. പുരുഷന്മാരില് 6.2% പേരാണ് മദ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള് മൂലം മരിക്കുന്നത്.
സ്ത്രീകളില് ഇതിന്റോ തോത് 1.1%ആണ്. 15-29 പ്രായമുള്ളവരില് പ്രതിവര്ഷം മദ്യപാനത്താല് മരിക്കുന്നത് 3.2 ലക്ഷം പേരാണ്. 60 തരം രോഗങ്ങളുണ്ടാക്കാന് പോന്ന തരം പാനീയമാണ് മദ്യമെന്നും റിപ്പോര്ട്ടില് പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
