For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ഫോണ്‍ പ്രശ്‌നക്കാരന്‍ തന്നെ

By Lakshmi
|

Mobile Phone
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും ഇല്ലെന്നും രണ്ടുതരം വാദങ്ങളുണ്ട്. എന്നാല്‍ ഇതില്‍ മുന്‍തൂക്കം മൊബൈല്‍ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന വാദത്തിന് തന്നെയാണ്. ഇപ്പോഴിതാ ഈ വാദത്തെ കൂടുതല്‍ ഉറപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ പഠനങ്ങളും പുറത്തുവന്നിരിക്കുന്നു.

മൊബൈല്‍ ഫോണുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും ഉണ്ടാകുന്ന റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി അഭിപ്രായപ്പെട്ടു.

ഓര്‍മ്മക്കുറവ്, ദഹന പ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് എന്നിവയൊക്കെ ഇത്തരം റേഡിയേഷന്‍ മൂലം ഉണ്ടാകാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

നഗരങ്ങളില്‍ നിന്ന് ചിത്ര ശലഭങ്ങളും ചെറു പ്രാണികളും കുരുവികളും മറ്റും അപ്രത്യക്ഷമാവുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട റേഡിയേഷനാണെന്ന് സമിതി വിലയിരുത്തുന്നു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു മൂലം മൊബൈല്‍ ടവറുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കരുത് എന്നും റേഡിയേഷന്‍ നിബന്ധനകള്‍ പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

മൊബൈലുകള്‍ ശരീരത്തിലേല്‍പ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി നിരക്ക് നിശ്ചയിക്കുന്ന സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് നിലവില്‍ കിലോഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 1.6 വാട്ട് ആയി കുറയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.

ടെലികോം, ആരോഗ്യം, ബയോടെക്‌നോളജി എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എട്ടംഗ സമിതിയാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ അപകടങ്ങളെ കുറിച്ച് പഠനം നടത്തിയത്.

English summary

Mobile Phone, Health, Sleep, Radiation, മൊബൈല്‍ ഫോണ്‍, റേഡിയേഷന്‍, ആരോഗ്യം, ഓര്‍മ്മക്കുറവ്, ദഹനം, ഉറക്കം, ദില്ലി

A ccording to an inter-ministerial committee formed by the ministry of communications and information technology to study the hazards posed by mobile phones, Radiation from mobile phones and towers poses serious health risks, including loss of memory, lack of concentration, disturbance in the digestive system and sleep disturbances
Story first published: Thursday, February 3, 2011, 12:34 [IST]
X
Desktop Bottom Promotion