Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവം: അമ്മമാര്‍ നേരെയാകാന്‍ 18മാസം!!

പ്രസവം ഒരു രോഗമല്ലെങ്കിലും വളരെയെറെ കരുതല്‍ വേണ്ട ഒരു പ്രക്രിയയാണെന്നകാര്യം പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലത്തെപ്പോലെ തന്നെ പ്രസവം കഴിഞ്ഞുള്ള കാലവും പ്രാധാന്യമേറിയതാണ്.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത് പ്രസവം കഴിഞ്ഞ സ്ത്രീ പഴയ അതേ നിലയില്‍ എത്താനായി പതിനെട്ട് മാസത്തോളം വേണ്ടിവരുമെന്നാണ്. അതായത് ഗര്‍ഭധാരണവും പ്രസവവും ഉണ്ടാകുന്ന മാനസിക ശാരീരിക വ്യതിയാനങ്ങള്‍ മാറി സാധാരണ ആരോഗ്യസ്ഥിതിയിലെത്തനാണ് സ്ത്രീകള്‍ ഇത്രയും സമയമെടുക്കുന്നത്.
ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍, പ്രസവസമയത്തെ വേദന, ശസ്ത്രക്രിയമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, കുഞ്ഞും അതിന്റെ രീതികളുമായി പൊരുത്തപ്പെടാനുള്ള സമയം ഇതെല്ലാമായി അമ്മമാര്‍ക്ക് താദാത്മ്യം പ്രാപിച്ചുവരേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ മൂവായിരത്തോളം അമ്മമാരില്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്ത പലരും പറഞ്ഞത് പ്രസവം കഴിഞ്ഞ് പൂര്‍വ്വസ്ഥിതിയിലെത്താന്‍ അഞ്ചുമാസത്തിലേറെ സമയമെടുത്തുവെന്നാണ്. പ്രസവശേഷം കുട്ടിയുടെ ഉറക്കം കരച്ചില് എന്നിവയെല്ലാം കാരണം ഉറക്കം നഷ്ടപ്പെട്ട അമ്മാര്‍ തങ്ങള്‍ നന്നേ കഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്.
ഇതുകാരണം ആരോഗ്യപ്രശ്നങ്ങളില്‍ അകപ്പെട്ടവരും കുറവല്ല. മാത്രമല്ല പ്രസവശേഷം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രത്യേകിച്ചും വയര്‍ അയഞ്ഞിരിക്കുന്നതും തടികൂടുന്നതും മറ്റും പലര്‍ക്കും മാനസികപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ക്കാകട്ടെ തങ്ങള്‍ കുട്ടികള്‍ക്ക് പാലകൊടുക്കാന് മാത്രമായി വിധിക്കപ്പെട്ടവരാണെന്ന് വരെ തോന്നിയെന്നാണ് പറയുന്നത്.
നമ്മുടെ നാട്ടില്‍ മുമ്പ് കാലത്തായിരുന്നുവെങ്കില്‍ കൂട്ടുകുടുംബ സമ്പ്രദായത്തിലും മറ്റും ഇത്തരം അവസരങ്ങളില്‍ ഒട്ടേറെ കുടുംബാംഗങ്ങള്‍ സഹായത്തിനുണ്ടാകുമായിരുന്നു. എന്നാല്‍ ഇന്ന് അണുകുടുംബ രീതിയിലും ദുരസ്ഥലങ്ങളില്‍ ജോലി തുടങ്ങിയ സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ പുതിയ അമ്മമാര്‍ നന്നേ സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്നുണ്ട്. കൃത്യമായ സമയങ്ങളില്‍ ചികിത്സയെടുത്തും പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നും ചോദിച്ച് മനസ്സിലാക്കിയും മറ്റും ഒരു പരിധിവരെ പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
