Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആദ്യ പുകയെടുക്കും മുന്‍പ്.....

എന്നാല്‍ കേട്ടോളൂ പുകവലിക്കാരില്‍ രോഗം ഉടലെടുക്കാന്‍ ദിവസങ്ങളും മാസങ്ങളുംമൊന്നും വേണ്ട വെറും അരമണിക്കൂര്‍ മതി. പുകയിലയിലെ കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ വലിയ്ക്കുന്നയാളുടെ രക്തത്തില്‍ അരമണിക്കൂറിനുള്ളില്‍ ക്യാന്‍സര്‍ വിത്തുകള്‍ പാകിക്കഴിയുമത്രേ.
ചിലപ്പോള്‍ ഇത് വെറും 15 മിനിറ്റുകൊണ്ടും നടക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പോളി സൈക്ളിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് എന്ന അര്‍ബുദ രാസത്വരകമാണ് പുകവലിക്കുമ്പോള്‍ രക്തത്തില്‍ രൂപപ്പെടുന്നതെന്നു ഗവേഷകര്‍ കണ്ടെത്തി.
രക്തകോശങ്ങളില്‍ വിഷ ഡിഎന്‍എകള്‍ കയറിപ്പറ്റുന്നതോടെ രാസപരിണാമങ്ങളുണ്ടാകയും ഭാവിയില്‍ ശ്വാസകോശ അര്‍ബുദമായി മാറുകയുമാണെന്ന് പഠനത്തിനു നേതൃത്വം നല്കിയ സ്റ്റീഫന്‍ ഹെച്ച് പറയുന്നു.
വായുമലിനീകരണം, ഭക്ഷണത്തിലെ വിഷാംശം എന്നിവയാണ് അര്‍ബുദകോശങ്ങള്‍ രൂപപ്പെടുന്നതിന്റെ മറ്റു മുഖ്യകാരണങ്ങള്‍.
ശ്വാസകോശ അര്ബുദംകൊണ്ടു മാത്രം ലോകത്ത് പ്രതിദിനം മൂവായിരം പേര് മരിക്കുന്നതായാണു കണക്ക്. ഇതില്‍ 90 ശതമാനവും പുകവലികൊണ്ട് ഉണ്ടാകുന്നതാണ്. പുകവലിമൂലം മറ്റ് 18 തരം അര്‍ബുദങ്ങളും ഉണ്ടാകുന്നു.
വിഷ ഡിഎന്‍എകള്‍ രക്തത്തില്‍ കലരാന്‍ ഇത്രചെറിയ സമയം മാത്രമേ എടുക്കുകയുള്ളുവെന്നതിനാല് ആദ്യമായി ഒന്നു വലിക്കാമെന്ന് കരുതിയിരിക്കുന്നവര് ആ പദ്ധതി ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന്് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
