Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്‍കുഞ്ഞ് വേണോ?പൊട്ടാസ്യം ഒഴിവാക്കൂ

എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അമ്മയുടെ ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടി തന്നെയാകുമെന്നാണ് ഹോളണ്ടിലെ മാസ്ട്രിട്ച് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.
മാത്രമല്ല ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ സമയവും രീതികളും മാറ്റിയാലും ഇക്കാര്യം നടക്കുമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.
ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊട്ടാസ്യം, സോഡിയം എന്നിവ കൂടുതല്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ കഴിയ്ക്കാതിരിക്കുകയെന്നതാണ്. വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്ലൂ ചീസ്, ഉരുളക്കിഴങ്ങ്, ബ്രഡ്, പേസ്ട്രി എന്നവ മാറ്റിനിര്‍ത്തുക.
ഇതിന് പകരം കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കട്ടത്തൈര്, ഹാര്‍ഡ് ചീസ്, സാല്‍മണ്‍ മത്സ്യം, ഇലക്കറികള്‍, ടോഫു, ബദാം, ഓട്ട്മീല്‍, ബ്രൊക്കോളി, ഓറഞ്ച് തുടങ്ങിയവയെല്ലാം നല്ല കാത്സ്യം സമ്പുഷ്ടമാണ്.
ബീന്‍സ്, അത്തിപ്പഴം(ഫിഗ്), കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവയെല്ലാം ധാരാളം മഗ്നീഷ്യം അടങ്ങിയ വസ്തുക്കളാണ് ഇതും വേണ്ടത്ര കഴിയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ അമ്മാരുടെ ഭക്ഷണകാര്യം പോലെ പിതാവിന്റെ ഭക്ഷണരീതിയ്ക്ക് കുഞ്ഞിന്റെ ലിംഗനിര്‍ണയത്തില്‍ വലിയ റോളില്ലത്രേ. മാത്രമല്ല പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിത്യേന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും എന്നാല്‍ അണ്ഡവിസര്‍ജനത്തിന് തൊട്ടുമുമ്പും ശേഷവും ലൈംഗികബന്ധം പാടില്ലെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
അഞ്ചു വര്‍ഷക്കാലം 23നും 42നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനം.
ഇവരോട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പാലുല്പന്നങ്ങളുടെ അളവ് കൂട്ടാനും ആവശ്യപ്പെട്ടിരുന്നു. ചിലര്‍ കര്‍ശനമായ ചിട്ടകള്‍ പാലിച്ച് ഗവേഷകര്‍ക്കൊപ്പം നി്ന്നപ്പോള്‍ ചിലര്‍ ഭക്ഷണ നിയന്ത്രണം അസഹനീയമായപ്പോള്‍ പരിപാടി നിര്‍ത്തി.
ഇത്തരത്തില്‍ 21 പേരാണ് ഗര്‍ഭകാലത്തിന്റെ അവസാനം വരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചത്. ഇതില്‍ 16 പേരും പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
