Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദില്ലിയില് ഓരോ 18മണിക്കൂറിലും 1മാനഭംഗം

ഒരോ പതിനെട്ടുമണിക്കൂറിനിടയിലും ഒരു സ്ത്രീ എന്ന നിലയില് ദില്ലി നഗരത്തില് ബലാത്സംഗത്തിന് ഇരയാകുന്നതായോ അല്ലെങ്കില് ഓരോ 14 മണിക്കൂറിനിടയില് ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ദ്വാരകയില് ഒരു പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണീ റിപ്പോര്ട്ട്.
ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്പ്പെടുന്നവരില് ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറയുന്നു. 2011 ലും സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യങ്ങള് പെരുകാമെന്നാണ് ദില്ലി പൊലീസ് കമ്മീഷണര് ബ്രിജേഷ് കുമാര് പറയുന്നത്.
2009 ല് 459 റേപ് കേസുകള് റിപ്പോര്ട്ട് ചെയ്തെങ്കില് 2010 ആയപ്പോള് അത് 489 ആയി ഉയര്ന്നതായി പൊലീസ് പറയുന്നു. എന്നാല് ഇതൊന്നും യഥാര്ത്ഥത്തില് നടക്കുന്ന പീഡനങ്ങളുടെ പൂര്ണമായ കണക്കുകളല്ലെന്നത് ആശങ്ക വീണ്ടും വര്ധിപ്പിക്കുന്നു.
പീഡന സംഭവങ്ങളില് പലതിലും പ്രതികളാവുന്നവര് പെണ്കുട്ടികള്ക്ക് അടുത്തറിയാവുന്നവര് ആണെന്നകാര്യവും ഞെട്ടലുണ്ടാക്കുകയാണ്. വെറും നാലുശതമാനം പ്രതികള് മാത്രമേ അപരിചിതരായി ഉള്ളു.
എന്നാല് തലസ്ഥാനനഗരയില് കൂടിവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന് പൊലീസിന് കഴിയില്ലെന്ന് കമ്മീണര് പറയുന്നു. വിവിധതലങ്ങളില്നിന്ന് ഉയര്ന്നുവരുന്ന പരാതികളുടെ അടിസ്ഥാനത്തില് പൊലീസ് സേനയുടെ വ്യാപ്തിവര്ദ്ധിപ്പിച്ചും കൂടുതല് കാര്യമമായും കാര്യങ്ങള് നീക്കി ശല്യക്കാരെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
