Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തലവേദന? പ്രണയിയ്ക്കൂ... പ്രണയിയ്ക്കൂ....

ആളുകളെ തീര്‍ത്തും അവശരാക്കുന്ന വേദനയാണ് തലവേദന. തലവേദനകളില്ത്തന്നെ പതലരം വേദനകളുണ്ട്. പലതും സാമുഹികബന്ധം പോലും നശിപ്പിക്കുന്ന രീതിയില്‍ ആക്രമണകാരികളാണ്.
പൊതുപരിപാടികള്‍, കല്യാണം, ക്ലബ്ബ്, പാര്‍ട്ടി തുടങ്ങിയകാര്യങ്ങളില്‍ നിന്നെല്ലാം തലവേദന അനുഭവിക്കുന്നവര്‍ക്ക് അകന്നുനില്ക്കേണ്ടിവരും. എന്നാല്‍ പ്രണയഹോര്‍മോണായ ഓക്സിടോസിന്‍ തലവേദനയ്ക്ക് നല്ല കുറവുണ്ടാക്കുമെന്നാണ് ഡോക്ടര്‍ എലിജിയസ് സ്പിയറിങ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരിക്കുന്നത്.
പ്രണയവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ മൂക്കില്‍ ഉപയോഗിക്കുന്ന സ്പ്രേയായി നല്‍കിയാണ് ഇക്കാര്യത്തില്‍ ഇവര്‍ പഠനം നടത്തിയത്.
പ്രാഥമിക ഘട്ടത്തില്‍, തലവേദനയുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം ഇവരില്‍ അമ്പത് ശതമാനം പേരുടെ തലവേദന പകുതിയായി കുറഞ്ഞതായും 27 ശതമാനം പേരുടെ തലവേദന പൂര്‍ണമായും ഭേദമായതായും കണ്ടെത്തി.
എന്നാല്‍, ഉടന്‍ തന്നെ തലവേദന പൂര്‍ണമായും മാറിയതായി ആരും പ്രതികരിച്ചില്ല.
ഒരു മാസം പതിനഞ്ച് തവണയെങ്കിലും തലവേദന അസ്വസ്ഥമാക്കുന്നവരെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്.
ഇവരില്‍ നടത്തിയ പഠനം തുടര്‍ ഗവേഷണങ്ങള്‍ക്ക് സാധ്യത നല്‍കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
എന്നാല്‍, മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം മാത്രമേ ഫലമുണ്ടാകൂ എന്നതു കാരണം മൈഗ്രേന് രോഗികള്‍ക്ക് ലൌ ഹോര്‍മോണ്‍ കൊണ്ട് കൂടുതല്‍ മെച്ചമുണ്ടാവുമെന്ന് കരുതാനാവില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം നടക്കുകയും ലവ് ഹോര്‍മ്മോണ്‍ ഔഷധമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍ ഇനി കുപ്പികളില്‍ ലവ് ഹോര്‍മ്മോണ്‍ കിട്ടുന്നകാലം അധികം അകലെയാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
