For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയസംരക്ഷണത്തിന് പരിപ്പുകഴിയ്ക്കാം

By Lakshmi
|

Dry nuts
ഉണക്കിയ പരിപ്പു(നട്സ്)വര്‍ഗങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്ന് കണ്ടെത്തല്‍. കശുവണ്ടി ഉള്‍പ്പെടെയുള്ള പരിപ്പുവര്‍ഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരിലാണ് ഹൃദ്രോഗസാധ്യത കുറയുന്നതെന്നാണ് കണ്ടെത്തല്‍.

ഇന്റര്‍നാഷനല്‍ നട്ട് ആന്‍ഡ് െ്രെഡഡ് ഫ്രൂട്ട് കൌണ്‍സില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടത്തിയ 'നട്ട്‌സ് ആന്‍ഡ് കാര്‍ഡിയോ വാസ്‌കുലര്‍ ഹെല്‍ത്ത് സിംപോസിയത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. സ്‌പെയിന്‍, അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ ഗവേഷകരാണു പരിപ്പിന്റെ മേന്മ കണ്ടെത്തിയത്.

പരിപ്പുകളും ഉണക്കിയ പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദ്രോഗ സാധ്യത കുറയും. ആനുപാതികമല്ലാത്ത ശരീരഭാരവും ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയുമുള്ളവര്‍ പരിപ്പു തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ കൊളസ്‌ട്രോളിന്റെ അളവു കുറഞ്ഞതായും പഠനങ്ങളില്‍ കണ്ടെത്തി.

ശരീരത്തിനാവശ്യമായ മിക്ക ഘടകങ്ങളും പരിപ്പുകളിലുണ്ട്. ഒരു ദിവസം ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന പരിപ്പു കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ടൈപ് രണ്ടു പ്രമേഹമുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഊര്‍ജത്തിന്റെ കലവറയാണ് പരിപ്പുകള്‍. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സൈഡുകള്‍ എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബദാം, കശുവണ്ടി, ബ്രസീല്‍ നട്ട്, പൈന്‍ നട്ട്‌സ്, പിസ്ത, വാള്‍നട്ട്, നിലക്കടല എന്നിവയാണു പരിപ്പുകളില്‍ പ്രധാനം.

പരിപ്പുകളുടെ ഉപയോഗം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ത്തുമെന്നും ശരീരഭാരം കൂട്ടുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. പരിപ്പിന്റെ ഗുണങ്ങള്‍ അറിയാതെയുള്ള പ്രചാരണമാണിതെന്നും പ്രബന്ധത്തില്‍ പറയുന്നു.

Story first published: Thursday, October 21, 2010, 11:52 [IST]
X
Desktop Bottom Promotion