Just In
- 2 hrs ago ശ്രദ്ധിച്ചില്ലെങ്കില്‍ ജോലി വരെ നഷ്ടപ്പെടാം; ശുക്രന്റെ അസ്തമയം തൊഴിലിനെ ബാധിക്കുന്ന രാശികള്‍
- 4 hrs ago 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- 6 hrs ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 7 hrs ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
Don't Miss
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- Movies സൗന്ദര്യയുടെ മരണ ശേഷം സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു; കോടികളുടെ സ്വത്തിൽ അവകാശം പറഞ്ഞ് വന്നവർ
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
അമ്മ മൊബൈലില്‍? കുഞ്ഞിന് ദോഷം
1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഗര്‍ഭകാലത്തുതന്നെ ഈ സ്ത്രീകളെ നരീക്ഷണവിധേയരാക്കാന്‍ തുടങ്ങിയിരുന്നു. ജീവിതരീതി, ഭക്ഷണം, പ്രകൃതിയുമായി ബന്ധപ്പെട്ട് ഗര്‍ഭകാലത്തുണ്ടാകുന്ന സവിശേഷതകള്‍ തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകള്‍ക്ക് നേരത്തേ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് പ്രസവം കഴിഞ്ഞ് കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞപ്പോഴാണ് കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും മറ്റും വീണ്ടും പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സ്വഭാവ പഠനമായിരുന്നു.
ഗര്‍ഭകാലത്ത് അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനോടുള്ള മനോഭാവമെന്തെന്ന കാര്യവും വ്യക്തമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെ അപേക്ഷിച്ച് സ്വഭാവ വൈകല്യങ്ങളും പ്രശ്നങ്ങളും കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മാത്രമല്ല ഇവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഫോണുകളില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ടത്രേ. എന്നാല്‍, ഇതു അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗംകൊണ്ടു തന്നെയാണോ എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.