For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴില്‍ സമ്മര്‍ദ്ദം സ്ത്രീകള്‍ തിരിച്ചറിയണം

By Lakshmi
|

Lady
ഹൃദ്രോഗം, മാനസിക സമ്മര്‍ദ്ദം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ കാര്യം വരുമ്പോള്‍ പലപ്പോഴും പുരുഷന്മാരുടെ പ്രശ്‌നങ്ങളുടെയത്ര പ്രാധാന്യത്തോടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടാറില്ല.

ചിലപ്പോള്‍ സ്ത്രീകള്‍ തന്നെ തങ്ങളുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ജോലിചെയ്യുന്ന സ്ത്രീയ്ക്ക് വീട്ടിലെയും ജോലിസ്ഥലത്തെയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുരണ്ടമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സ്ത്രീയ്ക്ക് അഭിമുഖീകരിക്കേണ്ടിയും വരുന്നു.

തൊഴിലുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗം വരാന്‍ 40ശതമാനം കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഇതില്‍ത്തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത 88 ശതമാനമാണ്.

പക്ഷാഘാതവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ബൈപാസ് ശസ്ത്രക്രിയയ്ക്ക വിധേയരാകാനുള്ള സാധ്യതകളുമെല്ലാം തൊഴില്‍ പരമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളില്‍ കൂടുതലാണ്. ബോസ്റ്റണ്‍സ് ബ്രിങ്ഹാമിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

17,415 സ്ത്രീകളില്‍ പത്തുവര്‍ഷത്തോളമാണ് ഗവേഷകര്‍ പഠനം നടത്തിയത്. തൊഴില്‍ പരമായ സമ്മര്‍ദ്ദം എന്നത് മാനസിക പ്രശ്‌നങ്ങളിലേയ്ക്ക് വഴിമാറുന്നുണ്ട്. പ്രത്യേകിച്ചും വ്യക്തിപരമായി സ്വാതന്ത്ര്യവും സ്വന്തം കഴിവുകളും ഉപയോഗിക്കാന്‍ കഴിയാത്ത ജോലികള്‍ ചെയ്യുന്നവരിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

മാത്രമല്ല തൊഴില്‍ സുരക്ഷിതത്വവും മാനസികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍ എന്നീ ഹോര്‍മോണുകളാണ് ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് സ്ത്രീകളെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ ശ്രദ്ധലഭിക്കേണ്ടവയാണെന്നാണ്.

സ്ത്രീകളിലാണെങ്കില്‍ പൊതുവേ പുരുഷന്മാരില്‍ കാണുന്ന തരത്തിലുള്ള നടുവേദന, നെഞ്ചെരിച്ചില്‍, അടിവയറിലെ അസ്വസ്ഥത, വിഷാദം തുടങ്ങിയ രോഗ സൂചനകള്‍ കൂടുതലായി കാണുന്നില്ല. ഇതും പ്രശ്‌നങ്ങള്‍ അറിയാതെപോകാനിടയാക്കുന്നുണ്ട്.

English summary

Women, Heart, Job, Stress, Health, സമ്മര്‍ദ്ദം, സ്ത്രീ, ഹൃദയം, ഹൃദ്രോഗം, ആരോഗ്യം, തൊഴില്‍


 Women with high job strain have a 40% increased risk of cardiovascular disease compared with those in less demanding posts.They have an 88% raised risk of a heart attack, and more chance of strokes, researchers said.
 Job strain, and job insecurity are the main reasons for stress. This stress can cause such as high blood pressure and obesity.
Story first published: Tuesday, November 16, 2010, 14:49 [IST]
X
Desktop Bottom Promotion