Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭധാരണം തടയുന്ന ബോഡി ലോഷന്‍

ഗര്‍ഭനിരോധന ഗുളികകളില്‍ പലരും ശാരീരികമായ അസ്വാസ്ഥ്യങ്ങളും ദോഷഫലങ്ങളുമുണ്ടാക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നത് പലര്‍ക്കും ഏറെ മടിയുള്ള കാര്യവുമാണ്.
എന്നാല്‍ ഇപ്പോഴിതാ പുതിയൊരു ജെല്‍ വരുന്നു. ഗര്‍ഭനിരോധന ഗുളികള്‍ക്കു സമാനമായ ഫലം ചെയ്യുന്നവയാണിത്. ന്യൂയോര്‍ക്കിലെ പോപ്പുലേഷന്‍ കൗണ്‍സില്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്് ജെല്‍ വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നത്.
ബോഡി ക്രീമായി ഉപയോഗിക്കാവുന്നതാണ് ഇത്. സാധാരണ ഗര്‍ഭനിരോധന ഗുളികകള്‍ പോലെ, ശരീരഭാരം കൂടല്‍, മുഖക്കുരു, തലവേദന, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയുണ്ടാക്കുന്നില്ലെന്നതാണ് ജെല്ലിന്റെ പ്രധാന മേന്മയെന്ന് ഗവേഷകര്‍ പറയുന്നു.
നെസ്റ്റൊറോണ് എസ്ട്രാഡിയല് എന്നാണ് ജെല്ലിന് പേരിട്ടിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് നല്ലൊരു ഗര്ഭിനിരോധ മാര്ഗമായിരിക്കുമത്രേ. സെക്സ് ഹോര്മ്മോണുകളായ ഈസ്ട്രജന്, പ്രൊഗസ്റ്ററോണ് എന്നിവയുടെ സംയുക്തമാണ് ജെല്ലില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.
ഈ ഹോര്മ്മോണുകള് തന്നെയാണ് ഗര്‍ഭനിരോധന ഗുളികകളിലും അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ ജെല്ലില്‍ അടങ്ങിയിരിക്കുന്ന പ്രൊഗസ്റ്ററോണ് വ്യത്യസ്തമാണത്രേ. പാര്‍ശ്വഫലങ്ങള്‍ വളരേ കൂറഞ്ഞ് നെസ്റ്ററോണാണ് ജെല്ലില്‍ അടങ്ങിയിരിക്കുന്നത്.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലായിടത്തും ജെല്‍ ലഭ്യമാകുമെന്നാണ് സൂചന. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള 18 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തില്‍ ജെല്ലിന്റെ പ്രവര്‍ത്തനം വിജയകരമാണെന്നാണ് കണ്ടെത്തിയത്. മൂന്നു മാസത്തോളം കാലമാണ് ഇവരില്‍ ഇത് ഉപയോഗിച്ചത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
