Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
പ്രസവശേഷം സ്ത്രീകള്‍ക്ക് ബുദ്ധികൂടും

പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം തലച്ചോറിനെ ചാര്‍ജ് ചെയ്യുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്. ഇത് മുന്നിലുള്ള വെല്ലുവിളികള്‍ കാര്യക്ഷമമായി നേരിടാന്‍ സ്ത്രീയെ സഹായിക്കുമെന്നും ഗവേഷകര്പറയുന്നു. മിക്കസ്ത്രീകളും പ്രസവശേഷം എല്ലാകാര്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് പിന്നിലെ കാരണം ഇതുതന്നെയാണെന്നും ഗവേഷകര്‍ പറയുന്നു.
എന്തായാലും ഈ കണ്ടെത്തലോടെ പ്രസവം സ്ത്രീ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്ന വിശ്വാസമാണ് മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. പ്രസവത്തിന് ശേഷം ചില സ്ത്രീകളില്‍ ഓര്‍മ്മക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത് ഉറക്കക്കുറവുകൊണ്ട് മാത്രം സംഭവിക്കുന്നതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു.
യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. പുതുതായി അമ്മമാരായ സ്ത്രീകളുടെ തലച്ചോറ് സ്കാനിംഗിന് വിധേയമാക്കിക്കൊണ്ട് പഠനം നടത്തിയത്. പ്രസവത്തിന് മുമ്പുള്ള മൂന്നോ നാലോ മാസങ്ങളില്‍ തലച്ചോറിലെ ഗ്രേ മാറ്ററിന്റെ അളവില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി ഗവേഷണത്തില്‍ കണ്ടെത്താനായി.
പ്രേരണ, യുക്തി, വിവേകം, വൈകാരികത, സംതൃപ്തി തുടങ്ങിയവ നിയന്ത്രിക്കപ്പെടുന്നത് തലച്ചോറിന്റെ ഈ ഭാഗത്താണ്. മാത്രമല്ല ഇവ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തില്‍ ഏറെ പ്രധാനമാണുതാനും. എന്തായാലും അമ്മമാര്‍ക്കും അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്നതാണ് പുതിയ കണ്ടെത്തലെന്നകാര്യത്തില് തര്‍ക്കമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
