For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേന് കാരണമാകുന്ന ജീന്‍ കണ്ടെത്തി

By Staff
|

Headache
മൈഗ്രേന്‍, അനുഭവിക്കുന്നവര്‍ക്കൊരു പേടിസ്വപ്‌നമാണ്, വൈദ്യശാസ്ത്രത്തിന് മുന്നില്‍ ഉത്തരംകിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്ന ചെന്നിക്കുത്ത് കൊടിഞ്ഞി എന്നിങ്ങനെ മലയാളത്തില്‍ പേരുകളുള്ള മൈഗ്രേന് കാരണാകുന്ന ജനിതക വൈകല്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

അസഹ്യമായ ഈ തലവേദനയ്ക്കു ഫലപ്രദമായ ചികിത്സ ആവിഷ്‌കരിക്കാന്‍ ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

തലയുടെ ഏതെങ്കിലും ഭാഗത്തോ മുഖത്തിന്റെ വശങ്ങളിലോ പിന്‍കഴുത്തിലോ ആവര്‍ത്തിച്ചുവരുന്നതും നീണ്ടുനില്‍ക്കുന്നതുമായ കഠിനമായ വേദനയാണ് മൈഗ്രേന്‍. കൃത്യമായ കാരണമറിയാത്തതുകൊണ്ട് ഇതിനു ഫലപ്രദമായ ചികിത്സയുമില്ല.

ട്രെസ്‌ക് എന്നു വിളിക്കുന്ന ജീനാണ് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ അസുഖത്തിനു കാരണമെന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ജീനിനു സംഭവിക്കുന്ന വൈകല്യമാണ് ചിലരെ മൈഗ്രേന്‍ രോഗികളാക്കുന്നത്.

നാലിലൊന്നു സ്ത്രീകളും പന്ത്രണ്ടില്‍ ഒരു ഭാഗം പുരുഷന്മാരും മൈഗ്രെയ്ന്‍കൊണ്ടു കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ട്രെസ്‌ക് ജീനിനു വ്യതിയാനം സംഭവിച്ചവരില്‍ ചില ബാഹ്യകാരണങ്ങളാല്‍ തലച്ചോറിലെ 'വേദനാകേന്ദ്രങ്ങള്‍' ഉത്തേജിപ്പിക്കപ്പെടും. അത് മൈഗ്രേയ്‌നായി അനുഭവപ്പെടും.

മൈഗ്രേന്‍ ജീന്‍ കണ്ടെത്തിയ നിലയ്ക്ക് ജീനിന്റെ പ്രവര്‍ത്തനം ശരിയാക്കുന്ന മരുന്നു വികസിപ്പിക്കാന്‍ എളുപ്പമാണെന്ന് 'നേച്ചര്‍ ജെനറ്റിക്‌സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Tuesday, September 28, 2010, 12:59 [IST]
X
Desktop Bottom Promotion