Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മൈഗ്രേന് കാരണമാകുന്ന ജീന് കണ്ടെത്തി

അസഹ്യമായ ഈ തലവേദനയ്ക്കു ഫലപ്രദമായ ചികിത്സ ആവിഷ്കരിക്കാന് ഈ കണ്ടെത്തല് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
തലയുടെ ഏതെങ്കിലും ഭാഗത്തോ മുഖത്തിന്റെ വശങ്ങളിലോ പിന്കഴുത്തിലോ ആവര്ത്തിച്ചുവരുന്നതും നീണ്ടുനില്ക്കുന്നതുമായ കഠിനമായ വേദനയാണ് മൈഗ്രേന്. കൃത്യമായ കാരണമറിയാത്തതുകൊണ്ട് ഇതിനു ഫലപ്രദമായ ചികിത്സയുമില്ല.
ട്രെസ്ക് എന്നു വിളിക്കുന്ന ജീനാണ് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ അസുഖത്തിനു കാരണമെന്നാണ് ഓക്സ്ഫഡ് സര്വകലാശാലയിലെ ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. ഈ ജീനിനു സംഭവിക്കുന്ന വൈകല്യമാണ് ചിലരെ മൈഗ്രേന് രോഗികളാക്കുന്നത്.
നാലിലൊന്നു സ്ത്രീകളും പന്ത്രണ്ടില് ഒരു ഭാഗം പുരുഷന്മാരും മൈഗ്രെയ്ന്കൊണ്ടു കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ട്രെസ്ക് ജീനിനു വ്യതിയാനം സംഭവിച്ചവരില് ചില ബാഹ്യകാരണങ്ങളാല് തലച്ചോറിലെ 'വേദനാകേന്ദ്രങ്ങള്' ഉത്തേജിപ്പിക്കപ്പെടും. അത് മൈഗ്രേയ്നായി അനുഭവപ്പെടും.
മൈഗ്രേന് ജീന് കണ്ടെത്തിയ നിലയ്ക്ക് ജീനിന്റെ പ്രവര്ത്തനം ശരിയാക്കുന്ന മരുന്നു വികസിപ്പിക്കാന് എളുപ്പമാണെന്ന് 'നേച്ചര് ജെനറ്റിക്സി'ല് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
