Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വിപണിയിലെ തേന്‍ വിഷമയം

ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ആന്റി ബയോട്ടിക്കുകളാണ് വ്യാപകമായ അളവില്‍ തേനില്‍ കലര്ന്നിരിക്കുന്നതെന്നാണ് പഠനറിപ്പോര്‍ട്ട്. ഇക്കാര്യം സുനിത നാരായണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിശ്ചിത അളവിനേക്കാള്‍ മൂന്നിരട്ടിയും 25 മടങ്ങും ആന്റിബയോട്ടിക്കുകള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം തെളിയിക്കുന്നു. ഓക്സി ടെട്രാ സൈക്ലൈന് എന്ന ആന്റിബയോട്ടിക്ക് രക്തസംബന്ധമായ പ്രശ്നങ്ങളും കരളിന് മുറിവുമുണ്ടാക്കാന് കാരണമാവുന്നതാണ്.
ഇത്തരത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ആന്റിബയോട്ടിക്കുകള്‍. നമ്മുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും ഇത്തരം ആന്റിബയോട്ടിക്കുകള്‍ വഴിയൊരുക്കും.
ഓക്സി ടെട്രാ സൈക്ലൈന്, ക്ലോറോം ഫെനിക്കോള്‍, ആമ്പിസിലിന്‍, എറിത്രോമൈസിന്, യൂറോഫേഌക്സാസിന്, സിപ്രോഫേഌക്സാസിന് എന്നീ ആന്റിബയോട്ടിക്കുകളാണ് തേനില്‍ ചേര്‍ത്തതായി കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ വ്യക്തമായ നിയമമില്ലാത്തതിന്റെ അഭാവം വിദേശ കമ്പനികള്‍ മുതലെടുക്കുകയാണ്. കയറ്റുമതി ചെയ്യുന്ന തേനിലെ ആന്റിബയോട്ടിക് അംശം പരിശോധിക്കാന്‍ നമുക്ക് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഇത് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല.
പ്രകൃതിദത്തമാണെന്ന് വിശ്വസിച്ച് നാം ഉപയോഗിക്കുന്ന തേനില്‍ മനുഷ്യനിര്‍മിതമായ ആന്റി ബയോട്ടിക്കുകള്‍ കലര്‍ത്തുന്നത് ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ സി.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു.
വിപണിയിലുള്ള നാല് പ്രമുഖ കമ്പനികളുടെതേന് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ദില്ലിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. കയറ്റുമതി ചെയ്യുന്ന തേനില്‍ വിഷാംശമില്ലെങ്കിലും ആഭ്യന്തര വിപണിയിലുള്ളവയില്‍ അത് കലര്‍ന്നിട്ടുണ്ടെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
