Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
ഉപ്പു തിന്നാത്തവള്ക്ക് പെണ്‍കുഞ്ഞ്

പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാവണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ ഉപ്പു കുറയ്ക്കാനും നേന്ത്രപ്പഴം കഴിയ്ക്കുന്നതും ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ ഉപദേശിയ്ക്കുന്നത് ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് പെണ്‍കുട്ടികള്‍ പിറക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഹോളണ്ടിലെ മാസ്ട്രിച്ച് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.
പെണ്മക്കളെ ആഗ്രഹിക്കുന്നവര്‍ സോഡിയവും പൊട്ടാസ്യവും കൂടുതലായുള്ള ഭക്ഷണസാധനങ്ങളായ ചെമ്മീന്‍, ബ്രഡ് ,ചില പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ഇതിന് പകരം പകരം കാല്‍സ്യം ,മഗ്നീഷ്യം തുടങ്ങിയവ അധികമുള്ള കട്ടത്തൈര്്, ചീസ്, ബദാം, ബ്രോക്കോളി, ഓറഞ്ച്തുടങ്ങിയവ കഴിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ശരിയായ ഭക്ഷണക്രമവും ശാരീരികബന്ധത്തിന്റെ സമയവും പാലിക്കുന്നത് കുട്ടികളുടെ ലിംഗവ്യത്യാസത്തെ സ്വാധീനിക്കുന്നതാണെന്നാണ് ഇവരുടെ കണ്ടെത്തിയിട്ടുണ്ട്. മകളെ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പതിവായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഗവേഷകര്‍ പറയുന്നു. അതേ സമയം ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവും ശാരീരികബന്ധമാകരുതെന്നും നിഷ്കര്ഷിയ്ക്കുന്നുണ്ട്.
അഞ്ച് വര്‍ഷം നീണ്ട പഠനത്തിന് ശേഷമാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.പശ്ചിമ യൂറോപ്പിലെ 23നും 42നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളെയാണ് ഇതിനായി പഠനവിധേയമാക്കിയത്.
ഇവരില്‍ നാലുപേരൊഴികെ എല്ലാവരും ആണ്‍കുട്ടിക്ക് ജന്മം നല്കിയവരാണ്. അതേസമയം ഒരു മകളെ വേണമെന്ന് ആഗ്രഹിക്കുന്നവരുമായിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായി ഇവരോട് ഉപ്പ് ഉപയോഗം കുറയ്ക്കാനും ദിവസം കുറഞ്ഞത് ഒരു പൗണ്ട് പാല് ഉല്‍പ്പന്നങ്ങള്‍ കഴിക്കാനും നിര്‍ദ്ദേശിച്ചു.
പച്ചക്കറികളും പഴങ്ങളും ബ്രെഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട സമയങ്ങളെക്കുറിച്ചും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 21 പേരൊഴികയുള്ളവര്ക്ക് ഡയറ്റിംഗ് കൃത്യമായി പാലിക്കാന്‍ കഴിഞ്ഞില്ല.അതിനാല്‍ ഈ 21 പേരെ മാത്രമാണ് പിന്നീട് നിരീക്ഷിച്ചത്.
ഇവരില്‍ 16 പേരും പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.അതിനാല്‍ പരീക്ഷണം 80 ശതമാനം വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അതേ സമയംപുരുഷന്മാരുടെ ഡയറ്റിംഗിന് മക്കളുടെ ലിംഗനിര്‍ണയവുമായി സ്വാധീനമുള്ളതായി കണ്ടെത്തിയിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications