Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
വരുന്നൂ കൃത്രിമ രക്തം

ബ്രിട്ടനിലെ ശാസ്ത്രജ്ഞരാണ് ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാന് കഴിയുന്ന കണ്ടെത്തലിന് പിന്നില്.
ഭ്രൂണത്തില് നിന്നെടുക്കുന്ന മൂലകോശങ്ങളില് നിന്നു മനുഷ്യരക്തത്തിലെ ചുവന്ന കോശങ്ങള് നിര്മിച്ചെടുക്കാന് കഴിയുമെന്നാണ് ഇവര് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എല്ലാവര്ക്കും സ്വീകരിക്കാവുന്ന ഒ നെഗറ്റീവ് രക്തം കൃത്രിമമായി സൃഷ്ടിച്ചെടുക്കാന് കഴിയുമെന്ന് ശാസ്ത്രജ്ഞര് അവകാശപ്പെടുന്നു.
കൃത്രിമ ഗര്ഭധാരണ ക്ളിനിക്കുകളില് നിന്ന് ഉപേക്ഷിക്കപ്പെട്ട നൂറോളം ഭ്രൂണങ്ങളില് നടത്തിയ പരീക്ഷണമാണു വിജയകരമെന്നു കണ്ടെത്തിയത്. ഓക്സിജനെ വഹിക്കുന്ന ഹീമോഗോബിന് ചുവന്ന കോശങ്ങളിലാണുള്ളത്.
രക്തദാനത്തിനു മതിയായ തോതില് രക്തംകിട്ടാതെ വരുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒ നെഗറ്റീവ് രക്തം വന്തോതില് ഉല്പാദിപ്പിച്ചാല് പരിഹരിക്കാനാകുമെന്നു ഗവേഷണസംഘത്തലവന്
പ്രഫസര് മാര്ക് ടേണര് പറഞ്ഞു.
രക്തദാതാക്കളില് നിന്നു രോഗബാധ ഉണ്ടാകുന്നത് ഇതുവഴി തടയാനാവുകയും ചെയ്യും. കൃത്രിമ രക്തം അഞ്ചുവര്ഷത്തിനുള്ളില് രോഗികളില് പരീക്ഷിച്ചുതുടങ്ങാന് കഴിഞ്ഞേക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
