For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ രോഗാണുവിന്റെ കൂടാരം!!

By Lakshmi
|

Mobile Phone
മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നകാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുമോ, ഒരു ജീവിതം പോയിട്ട് സെക്കന്റ് നേരം പോലും മൊബൈല്‍ മാറ്റിവയ്്ക്കാന്‍ കഴിയാത്തവരാണ് നമ്മള്‍.

പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും തിടുക്കവുമാണ്. എന്നാല്‍ മൊബൈലിനെക്കുറിച്ച് കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ഒരു വാര്‍ത്തയിതാ.

ഗമയും സ്റ്റാറ്റസുമൊക്കെ തരുമെങ്കിലും വൃത്തിയുടെ കാര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അത്ര കേമന്മാരല്ലെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടോയ്‌ലറ്റ് ഫ്‌ളഷിന്റെ പിടിയിലുള്ളതിനെക്കാള്‍ 18 മടങ്ങ് അധികം കീടങ്ങളാണു മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ കുടിയിരിക്കുന്നതത്രേ.

ഇതില്‍ 25% തീരെ വൃത്തിയില്ലാത്തവയാണ് അഥവാ, അനുവദനീയമായ ബാക്ടീരിയ അളവിനെക്കാള്‍ പത്തു മടങ്ങെങ്കിലും മുകളിലുള്ളവയാണിത്. മറ്റു കീടങ്ങള്‍ക്കു പെറ്റുപെരുകാനുള്ള അവസരവും ഇത് ഒരുക്കുന്നു.

ബ്രിട്ടനിലെ 6.3 കോടി മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ 1.47 കോടിയും ആരോഗ്യത്തിനു ഹാനികരമാം വിധം കീടങ്ങളുടെ കൂടാരമാണെന്നു ബ്രിട്ടിഷ് ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.

കംപ്യൂട്ടര്‍ കീ ബോര്‍ഡുകളില്‍ ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ വൃത്തിരഹിതമായ ബാക്ടീരിയകള്‍ ഉണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു.

Story first published: Thursday, July 29, 2010, 15:18 [IST]
X
Desktop Bottom Promotion