Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മദ്യപിക്കുന്നവര്‍ക്കും വദനാര്‍ബുദം

എന്നാല്‍ അമിതമായി മദ്യപിക്കുന്നവര്‍ക്കും വദനാര്ബൂദം വരുമെന്നാണ് പുതിയ പഠനങ്ങള്‍ നല്കുന്ന സൂചന. ഇന്ത്യയിലാകട്ടെ ഇത്തരം കാന്‍സര്‍ വ്യാപകമായി കണ്ടു വരുന്നുണ്ടെന്നും കണക്കുകള്‍സൂചിപ്പിക്കുന്നു.
ബ്രിട്ടണിലെ കാന്‍സര്‍ റിസര്‍ച്ച് യു.കെ എന്ന സ്ഥാപനം നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുകവലിയ്ക്കും മുറുക്കിനുമൊപ്പം മദ്യംകൂടി ശീലമാക്കിയവരില്‍ വദനാര്ബുദസാധ്യത വളരെകൂടുതലാണെന്ന് പഠനം മുന്നറിയിപ്പ് നല്കുന്നു.
ചുണ്ട്, തൊണ്ട, നാവ്, വായ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ പൊതുവെ വദനാര്‍ബുദം എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും ഇംഗ്ളണ്ടില്‍ മാത്രം 1900 പേര് ഇത് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്.
നിരന്തര മദ്യപാനം മൂലം വായിലെയും തൊണ്ടയിലെയും നേര്‍ത്ത ആവരണം നശിക്കുന്നതാണ് ഇതിന് കാരണം. വായ്ക്കുള്ളിലെ പുണ്ണുകള്‍, മുറിവുകള്‍, പാടുകള്‍ എന്നിവയാണ് വദനാര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.
മദ്യപിക്കുന്നവരില്‍ 5000 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയിട്ടുമുണ്ട്. മദ്യപിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഇന്ത്യയില്‍ വദനാര്ബുദബാധിതരുണ്ടായാല് അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ അലന് മാരിയോണ്‍ പറഞ്ഞു. മാത്രമല്ല പുകവലിയുടെ ഉപയോഗം ഇത്തരം രോഗങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
