Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യപരേ...... സന്തോഷവാര്‍ത്ത!

മുഴക്കുടിയന്മാരെയും തീരെ കുടിയ്ക്കാത്തവരെയും അപേക്ഷിയ്ക്ക് ശരാശരി കുടിയന്മാര്ക്കാണത്രേ ആരോഗ്യം കൂടുതല്‍. എന്നുവച്ച് ഇനി കുടിയ്ക്കാത്തവരും ആരോഗ്യമുണ്ടാകുമെന്ന് കരുതി കുടി തുടങ്ങരുതെന്ന് ഗവേഷകര്‍ അഭ്യര്ത്ഥിയ്ക്കുന്നുമുണ്ട്. അത് കണ്ടില്ലെന്ന് നടിയ്ക്കരുത്.
മദ്യപാനശീലത്തെ വളര്‍ത്താനോ മദ്യത്തിന്റെ പരസ്യത്തിനോ വേണ്ടി ഈ പഠനം ഉപയോഗിക്കരുതെന്നാണ് പാരിസിലെ പിറ്റിസാല്പെട്രിയറെ ആശുപത്രിയിലെ ഗവേഷണ സംഘത്തിന് നേതൃത്വം നല്കയി ഡോക്ടര്‍ ബോറിസ് ഹാന്‍സെല്‍ പറയുന്നത്.
ഇത്തരക്കാരുടെ ആരോഗ്യനില മെച്ചപ്പെടുന്നത് മദ്യപാനത്തിന്റെ നേരിട്ടുള്ള ഗുണം കൊണ്ടല്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. മാനസിക പിരിമുറുക്കം കുറയുന്നതും കൂടുതല്‍ ശാരീരികായാസമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതുമാണ് ഇതിനുള്ള ചില കാരണങ്ങള്‍.
ഹാന്‍സെലും സംഘവും ഒന്നര ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്. ഇവരെ നാല് സംഘങ്ങളായി തരംതിരിച്ചാണ് നിരീക്ഷണം നടത്തിയത്. ഒരിക്കലും മദ്യപിക്കാത്തവര്‍, പത്ത് മില്ലി ഗ്രാമില്‍ കുറവ് മദ്യം അകത്താക്കുന്നവര്‍, പത്ത് മില്ലിഗ്രാമിനും മുപ്പത് മില്ലിഗ്രാമിനും ഇടയില്‍ മദ്യം അകത്താക്കുന്ന ഇടത്തരം മദ്യപാനികള്‍, മുപ്പത് മില്ലിഗ്രാമില്‍ കൂടുതല്‍ മദ്യം അകത്താക്കുന്ന അമിത മദ്യപാനികള്‍ എന്നിങ്ങനെയുള്ള നാല് സംഘങ്ങളായാണ് ആളുകളെ തരംതിരിച്ചത്.
ഇടത്തരം മദ്യപാനികള്‍, അമിത മദ്യപാനികളെക്കാളും മദ്യപിക്കാത്തവരെക്കാളും ആരോഗ്യമുള്ളവരാണെന്ന് പഠനത്തില്‍ തെളിഞ്ഞു. മദ്യപാനവും പൊതുവായ ആരോഗ്യസ്ഥിതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഈ പഠനം യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
അതേസമയം, അമിതമായ മദ്യപാനം കടുത്ത കരള്‍ രോഗം, പലതരം കാന്‍സര്‍, തുടങ്ങി രോഗങ്ങള്‍ക്ക് കാരണമാവുന്നു. മദ്യപാനം മൂലം ആഗോളതലത്തില്‍ വര്‍ഷം തോറും 2.3 ദശലക്ഷം പേര് കൊല്ലപ്പെടുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളില്‍ പറയുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
