For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിതംബവലിപ്പമോര്‍ത്ത് വേവലാതി വേണ്ട

By Staff
|

Thunder thighs
തടിച്ച നിതംബവും തുടകളും ഓര്‍ത്ത് വേവലാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം കുറവല്ല. ഇതിന് പിന്നിലെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളുമാണ് സ്ത്രീകളെ ചിന്താകുലരാക്കുന്നത്. എന്നാല്‍ ഇനിമുതല്‍ തടിച്ച നിതംബത്തെയും തുടകളെയും മോശമായി കാണുകയേ വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

കുടവയറുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരിച്ച നിതംബമുള്ളവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

നിതംബത്തിന്റെ ഭാരം കൂടുന്തോറും ആരോഗ്യപരമായി നിങ്ങള്‍ മുന്നിലെത്തുമെന്നാണ് 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഒബിസിറ്റി റിപ്പോര്‍ട്സ്" പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

തടിച്ച നിതംബവും തുടകളുമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറവും നല്ല കൊളസ്ട്രോളിന്റെ നില ആവശ്യമുള്ള അനുപാതത്തിലും ആയിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നു. ഇത് രക്തക്കുഴലുകളില്‍രക്തം കട്ടിയാവുന്നതില്‍ നിന്നും തുടര്‍ന്നുണ്ടാകുന്ന പക്ഷാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കും.

ഇത്തരത്തിലുള്ള ശരീരപ്രകൃതിയുള്ളവര്‍ക്ക് പ്രമേഹത്തിന്റെ ഭീഷണിയുണ്ടാകില്ലെന്നും ഗവേഷകര്‍ പറയുന്നു.

അരക്കെട്ടിലും വയറിലും അടിയുന്ന കൊഴുപ്പിന്റെയും അരക്കെട്ടിന് താഴെ അടിയുന്ന കൊഴുപ്പിന്റെയും പ്രവര്‍ത്തനം വ്യത്യസ്തമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇത്തരത്തില്‍, വയറിലും അരക്കെട്ടിലും നിതംബത്തിലും അടിയുന്ന കൊഴുപ്പിന്റെ നിരക്ക് കണക്കിലെടുത്ത് ഹൃദ്രോഗ പ്രവചനവും ചികിത്സയും നടത്താനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

Story first published: Saturday, January 16, 2010, 13:59 [IST]
X
Desktop Bottom Promotion