Latest Updates
-
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം
ഭാരം കൂടുന്നു? വില്ലന്‍ പങ്കാളി തന്നെ!

വിവാഹിതരെയും അവിവാഹിതരെയും താരതമ്യപ്പെടുത്തുമ്പോള്‍ അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതകള്‍ രണ്ട് കിലോഗ്രാംവരെ ഭാരക്കൂടുതലുള്ളവരാണ്. വിവാഹശേഷം ശരീരഭാരം രണ്ട് കിലോകൂടുന്നു. അത് കഴിഞ്ഞ് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ഇത് നാല് കിലോവരെ വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവാഹശേഷം പങ്കാൡയ്ക്കൊപ്പം ജീവിക്കുമ്പോള്‍ ഭക്ഷണ രീതിയില്‍ വ്യത്യാസം വരുന്നു. തനിച്ചായിരുന്ന കാലത്തെവച്ച് നോക്കുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് വിവാഹശേഷം ആരോഗ്യകരമായ ഭക്ഷണരീതി തുടരാന്‍ സാധിക്കുന്നില്ല.
മാത്രമല്ല ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കാരണം വേണ്ടത്ര വ്യായാമം ചെയ്യാനുള്ള സമയവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ വിവാഹവും പ്രസവവും കഴിയുമ്പോള്‍ സ്ത്രീകള്‍ പൊണ്ണത്തടിക്കാരായി മാറുന്നു.
വിവാഹത്തിലൂടെ സംരക്ഷവും സ്നേഹവുമെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഒരര്‍ത്ഥത്തില്‍ സ്ത്രീകള്‍ വിവാഹശേഷം അനാരോഗ്യത്തിനുടമകളായി മാറുകയാണെന്നും പറയാം. ആസ്ത്രേലിയയിലെ ക്യൂന്‍സ് ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
18നും 23നും ഇടയില്‍ പ്രായമുള്ള 6000 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഭാരം, ഉയരം, പ്രായം, വ്യായാമം, മദ്യപാനം, വിവാഹം തുടങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യാവലി നല്‍കിയാണ് ഇവരില്‍ നിന്നും പഠനത്തിന് വേണ്ട ഡാറ്റ ശേഖരിച്ചത്. പ്രത്യേക കാലഘട്ടത്തില്‍ പലതവണയായി ഇവരില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ശേഖരിച്ചു.
വിവാഹത്തിന് മുമ്പ് സാധാരണ ശരീരഭാരം ഉണ്ടായിരുന്ന പലരും വിവാഹശേഷം ഏഴ് കിലോവരെ വര്‍ധിച്ചു, കുഞ്ഞുങ്ങളുണ്ടാകുന്നതോടെ ശരീരഭാരം വീണ്ടും വര്‍ധിച്ച് പത്ത് കിലോയോളമെത്തുന്നതായും കണ്ടെത്തി. ഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
വിവാഹത്തോടെ ഉത്തരവാദിത്തങ്ങളുടെ ഇടയിലേക്ക് കടക്കുന്ന സ്ത്രീ സ്വന്തം ആരോഗ്യത്തിനും അത്രതന്നെ പ്രാധാന്യമുണ്ടെന്ന കാര്യം മിക്കവാറും മറക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമാകട്ടെ അകാലത്തിലുണ്ടാകുന്ന രോഗങ്ങളാണ്.
ആനാരോഗ്യം മൂലം കുടുംബത്തിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുമെന്നകാര്യമെങ്കിലും ഓര്‍ത്ത് സ്ത്രീകള്‍ ആരോഗ്യസംരക്ഷത്തിന് തയ്യാറാവുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
