Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന് ഷോപ്പിങ് !!

മെലിയാന് ആഗ്രഹിക്കുന്നവര്ക്കിതാ ഒരു പുതിയ വാര്ത്ത. മെലിയാന് ആഗ്രഹിക്കുന്നെങ്കില് ഷോപ്പിങിന് പോവുക.
അതിശയം തോന്നുന്നുണ്ടല്ലേ. എന്നാല് സംഗതി സത്യമാണ്. തടികുറയ്ക്കാന് ജിമ്മും ഡയറ്റിങും ഒന്നും വേണ്ട വെറും ഷോപ്പിങ് മതിയെന്നാണ് ഒരു പഠനത്തില് നിന്നും കണ്ടെത്തിയത്.
പഠനത്തിന് വേണ്ടി നടത്തിയ സര്വ്വേയില് 3000 സ്ത്രീകളാണ് സര്വ്വേയില് പങ്കെടുത്തത്. ഇവരില് കൂടുതല്പ്പേരുടെയും ശരീരഭാരം നിയന്ത്രിക്കുന്നതില് ഷോപ്പിങിന് പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്.
ഇവരില് പലരുടെയും ശരീരത്തില് നിന്നും പ്രതിവര്ഷം 4800 കലോറി ഷോപ്പിങിനായുള്ള കറക്കത്തിനിടയില് കത്തിത്തീരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കിന്നി കൗ ലോ ഫാറ്റ് ഡിസ്സേര്ട്ട്സിന്റെ നിര്മ്മാതാക്കളാണ് സര്വ്വേ സംഘടിപ്പിച്ചത്.
പ്രതിവര്ഷം സ്ത്രീകള് ശരാശരി 132 തവണയെങ്കിലും ഷോപ്പിങിനായി യാത്ര നടത്തുന്നുണ്ട്, ഈ യാത്രകളിലെല്ലാം മിനിറ്റില് അഞ്ച് കലോറിയാണ് ശരീരം ഉപയോഗിക്കുന്നത്.
ഷോപ്പിങാണെങ്കില് ജിമ്മിലെ അധ്വാനം പോലെയും ഡയറ്റിങ് പോലെയും അത്ര വിഷമകരമായ ഒന്നല്ല, സ്ത്രീകള്ക്ക് ഇതില് താല്പര്യവുമാണ്. അപ്പോള് വീട്ടിലെ ഷോപ്പിങ് ജോലികളെല്ലാം ഏറ്റെടുത്ത് നടത്തുന്ന സ്ത്രീകള്ക്ക് കൂടുതല് കലോറി ഉപയോഗിക്കാനും അമിതവണ്ണം കുറയ്ക്കാനും കഴിയും.
സര്വ്വേയില് പങ്കെടുത്തവരില് 10ശതമാനം സ്ത്രീകളും ഷോപ്പിങിന് ശേഷം നന്നായി ക്ഷീണം അനുഭവപ്പെടാറുണ്ടെന്നാണ് പറഞ്ഞത്.
പകുതിയിലേറെപ്പേര് ജിമ്മില് വ്യായാമം ചെയ്യുമ്പോള് തോന്നാറുള്ളതിലേറെ ക്ഷീണം തോന്നുന്നുണ്ടെന്നും പറഞ്ഞു. ഇതില് നിന്നുതന്നെ ഷോപ്പിങ് സമയത്ത് എത്രത്തോളം കലോറി എരിഞ്ഞുപോകുന്നുവെന്ന് വ്യക്തമാകുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
