Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
മാതളപ്പഴം സ്തനാര്‍ബുദം ചെറുക്കും

മാതളപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫൈട്ടോകെമിക്കലായ ഇല്ലജിക് ആസിഡ് ആണ് സ്്തനാര്ബുദം തടയാന്‍ സഹായിക്കുന്നത്.
കാന്‍സര്‍ കോശങ്ങള്‍ പെരുകുന്നത് തടയാന്‍ ഇല്ലജിക് ആസിഡിന് കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ത്രീകളിലുണ്ടാകുന്ന സ്തനാര്‍ബുദത്തില്‍ മൂന്നിലൊന്നും ഈസ്ട്രജന് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്നതാണ്.
ഇത്തരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പോമര്ഗ്രാനേറ്റിന് കഴിവുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പോമര്ഗ്രാനേറ്റിന്റെ ഈ കഴിവ് ഗവേഷകര്‍ ഏതാണ്ട് ഉറപ്പുവരുത്തിയിട്ടുണ്ട്.
എന്നാല്‍ മനുഷ്യരിലും മൃഗങ്ങളിലും കൂടുതല്‍ പരീക്ഷണം നടത്തി വിജയിച്ചുവെങ്കില്‍ മാത്രമേ ഇക്കാര്യം പൂര്‍ണമായും വിശ്വാസമര്‍പ്പിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഗ്രേ സ്റ്റോണര്‍ പറയുന്നത്.
ചിലപ്പോള്‍ ലബോറട്ടറികളില്‍ പരീക്ഷണം നടത്തി ലഭിക്കുന്ന വിവരങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കുമ്പോള്‍ ശരിയായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സ്താനാര്‍ബുദം തടയുമെന്ന് കരുതി പോമര്ഗ്രാനേറ്റ് കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അതുകൊണ്ട് ആരോഗ്യപരമായി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
