Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സ്ത്രീകള്‍ക്കും 'വയാഗ്ര' വരുന്നു

വയാഗ്രയുടെ കണ്ടുപിടുത്തം പോലെതന്നെ വളരെ യാദൃശ്ചികമാണ് ഫഌബാന്സെറിന്റെ കണ്ടുപിടുത്തവും. ഫ്രാന്‍സിലെ ലിയോണില്‍ നടന്ന സെക്ഷ്വല്‍ മെഡിസിന് മീറ്റിലാണ് അമേരിക്ക വികസിപ്പിച്ചെടുത്ത ഫഌബാന്സെറിന്റെ ഗുണങ്ങള്‍ അനാവൃതമാക്കപ്പെട്ടത്.
അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ 2000ത്തില്‍പ്പരം സ്ത്രീകളില്‍ മരുന്ന് ഉപയോഗിക്കുകയും വിജയം കാണുകയും ചെയ്തിട്ടുണ്ട്. ദിനംപ്രതി 100 മില്ലി ഗ്രാംമരുന്ന് ഇവര്‍ക്ക് കൊടുത്തപ്പോള്‍ ആശാവഹമായ പുരോഗതിയാണത്രേ ഇവരില്‍ കണ്ടെത്തിയത്.
വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഫഌബാന്സെറിന് വികസിപ്പിച്ചത്. ഈ മരുന്ന് അതിന് പറ്റില്ലെന്ന് പ്രാഥമിക പരീക്ഷണങ്ങളില്‍ത്തന്നെ വ്യക്തമായിരുന്നു.
എന്നാല്‍ ഈ പരീക്ഷണങ്ങളില്‍ നിന്നും തന്നെ ഇതിന് ലൈംഗികകാര്യത്തില്‍ ഉപകാരപ്പെടുന്ന പ്രയോജനകരമായ ഒരു പാര്‍ശ്വഫലം ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സ്ത്രീകളില്‍ ലൈംഗിക തൃഷ്ണയുയര്ത്താന് ഈ മരുന്നിന് കഴിവുണ്ട്. മൃഗങ്ങളില്‍ പരീക്ഷിച്ചശേഷമാണ് മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചത്. വയാഗ്രയുടെ കണ്ടുപിടുത്തവും ഇതേ തരത്തിലായിരുന്നു. ഹൃദ്രോഗത്തിനെതിരെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലില്‍ വികസിപ്പിച്ചെടുത്തതാണ് വയാഗ്ര.
എന്നാല്‍ ഹൃദ്രോഗ ചികിത്സയുടെ കാര്യത്തില്‍ പരാജയപ്പെട്ട വയാഗ്ര ലൈംഗികാര്യത്തില് ആധിപത്യം ഉറപ്പിക്കുകയായിരുന്നു. എന്തായാലും ഫഌബാസെറിന് വൈകാതെ തന്നെ സ്ത്രീ വയാഗ്രയെന്ന പേരില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ ലൈംഗിക സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകള്‍ പരിഹരിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ മരുന്നിന് കഴിയില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
