Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭച്ഛിദ്രം മൂലം പ്രതിവര്‍ഷം 70,000 മരണം

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗട്ട്മാഷര് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഇക്കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന രീതി വ്യാപകമായതിനാല്‍ ഗര്‍ഭച്ഛിദ്ര നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
1995ല്ലോകത്താകെ 4.55 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2003ല്‍ ഇത് 4.16കോടിയായി കുറഞ്ഞു. അതേസമയം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് ഷാരോണ്‍ കാംപ് പറഞ്ഞു.
ഗര്‍ഭച്ഛിദ്രത്തിനെതിരെ പലരാജ്യങ്ങളിലും നിലനില്‍ക്കുന്ന കര്‍ശന നിയമങ്ങളും ശിക്ഷകളുമാണ് പലസ്ത്രീകളെയും അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ മാര്‍ഗങ്ങള്‍ ഇതിനായി സ്വീകരിക്കാന്‍ നിര്ബ്ബന്ധിതരാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത ദരിദ്ര രാജ്യങ്ങളിലെ സ്ത്രീകളാണ് കൂടുതലും ഈ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ വികസ്വരരാജ്യങ്ങള്‍ പ്രതിവര്‍ഷം 50കോടി ഡോളര്‍ ചെലവിടേണ്ടിവരുന്നുണ്ടത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
