Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആദ്യാനുരാഗം വരുന്ന വഴി

മനസ്സിന്റെ ഒരു പ്രിതഭാസം എന്നുമാത്രമേ നമ്മള് ഈ ആദ്യാനുരാഗത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. പലപ്പോഴും ഈ ആദ്യാനുരാഗം എന്നത് വ്യക്തികള് പരസ്പരം മനസ്സിലാക്കുകപോലും ചെയ്യാതെ സംഭവിക്കുന്നതുമാണ്. എന്നാല് ഇപ്പോഴിതാ ഈ ആദ്യാനുരാഗമെന്ന അനുഭവത്തിന് ഒരു ശാസ്ത്രീയാടിത്തറയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
രണ്ടുവ്യക്തികള് തമ്മില് ആദ്യമായുണ്ടാകുന്ന അടുപ്പത്തിന് കാരണം ഡിഎന്എയും ശരീരത്തിലെ ചില ജീനുകള് ഉല്പാദിപ്പിക്കുന്ന പ്രത്യേകതരം ഗന്ധവുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്. ക്രയോഷ്യയിലെ ജനിതകശാസ്ത്രജ്ഞനായ ടമരാ ബ്രൗണിന്റെ അഭിപ്രായത്തില് ഹ്യൂമന് ലൂക്കോസൈറ്റ് അന്റിജന് എന്ന ഡിഎന്എയുടെ പ്രവര്ത്തനമാണ് ആദ്യാനുരാഗത്തിന്റെ രഹസ്യം.
ഒരാളുടെ ശരീരഗന്ധത്തില് നിന്നും മറ്റൊരാളിലേയ്ക്ക് പ്രവഹിക്കുന്ന രഹസ്യ സിഗ്നലുകളാണത്രേ അനുരാഗത്തെ അങ്കുരിപ്പിക്കുന്നത്. ചിലര് കാണാനും ചിലപ്പോഴൊക്കെ അടുക്കാനും കൊള്ളാത്തവരാണെങ്കില്പ്പോലും അവരില് നമുക്ക് കണ്ടും അടുത്തും അറിയാനാവാത്ത എന്തോ ഉണ്ട്. അതാണ് ഈ ആകര്ഷണത്തിന്റെ രസതന്ത്രം എന്നാണ് ഡോക്ടര് ബ്രൗണ് പറയുന്നത്.
ബേണ് സര്വ്വകലാശാലയില് ടീ ഷേട്ടുകള് ഉപയോഗിച്ച് നടത്തിയ പരീക്ഷണമാണ് ഈ പുതിയ കണ്ടെത്തലിലേയ്ക്ക് ഡോക്ടര് ബ്രൗണിനെ നയിച്ചത്. പുരുഷന്മാര് രണ്ടു ദിവസം ധരിച്ച ഷര്ട്ടുകള് സ്ത്രീകളെ മണപ്പിച്ചശേഷം അവയുടെ ആകര്ഷണീയതയെക്കുറിച്ച് ചോദിച്ചാണത്രേ അദ്ദേഹം പഠനം നടത്തിയത്.
ഇങ്ങനെ നല്കിയ ടീ ഷേട്ടുകളുടെ ഗന്ധത്തോട് ചില സ്ത്രീകള്ക്ക് അടക്കിനിര്ത്താന് കഴിയാത്ത പ്രണയം തോന്നിയത്രേ. ചിലതിനോടാകട്ടെ ചില സ്ത്രീകള്ക്ക് ഒട്ടും അടുപ്പം തോന്നിയതുമില്ല. പക്ഷേ ഈ ഡിഎന്എ വഴി നമ്മള് പ്രണയിക്കുന്നത് ഒരിക്കലും മറ്റുകാര്യങ്ങള് കൊണ്ട് നമുക്ക്ചേരുന്ന പങ്കാളിയായിരിക്കണമില്ലെന്നും ബ്രൗണ് പറയുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
