Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഡിപ്രഷന് അകറ്റി ഹൃദയത്തെ രക്ഷിക്കൂ

ഹൃദയവേദന അനുഭവിക്കേണ്ടിവരുമെന്നല്ല പറഞ്ഞുവരുന്നത് ഹൃദയസ്തംഭനം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ പിടിപെടാനിടയുണ്ടെന്നുതന്നെയാണ്.
ഇത്തരക്കാരില്‍ സഡന്‍ കാര്‍ഡിയാക് ഡെത്ത് ഉള്‍പ്പെടെ കോറോണറി ഹാര്‍ട്ട് ഡിസീസ് വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണത്രേ. സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്.
എത്ര ആരോഗ്യവതിയാണെങ്കിലും പ്രണയ, വൈവാഹിക ബന്ധങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വിഷാദരോഗമനുഭവിക്കുന്ന സ്ത്രീകളില്‍ ഈ അസുഖങ്ങള്‍ വരാന്‍ എളുപ്പമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊഴുപ്പിന്റെ അളവ് വര്ധിക്കുകയെന്നീ ശാരീരിക പ്രശ്നങ്ങള്‍ മൂലമാണ് ഹൃദ്രോഗമുണ്ടാകുന്നത്.
അതിശക്തമായ വിഷാദരോഗം അനുഭവിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുക പതിവാണ്. ഡിപ്രിഷന് രോഗികളായ സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെക്കൂടുതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിഷാദമകറ്റാനായി ആന്റി ഡിപ്രസന്റുകള്‍ കഴിയ്ക്കുന്ന സ്ത്രീകളില്‍ പെട്ടന്നുള്ള ഹൃദയസ്തംഭനം, കൊറോണറി ഹാര്‍ട് ഡിസീസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണത്രേ.
അതുകൊണ്ടുതന്നെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ അകറ്റുന്നതിനായി പതിവായി വ്യായാമം ചെയ്യുകയും ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
