Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വലിപ്പമേറിയ സ്തനമുള്ളവരില് പ്രമേഹസാധ്യത
ടൊറന്റോ: താരതമ്യേന വലിപ്പമേറിയ സ്തനങ്ങളുള്ള പെണ്‍കുട്ടികളില്‍ പ്രമേഹസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 68 ശതമാനം കുടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.
വലിപ്പമേറിയ സ്തനങ്ങളുള്ളവരില്‍ മധ്യവയസ്സോടുകൂടിയാണ് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്തനവലിപ്പവും പ്രമേഹ രോഗവും തമ്മില്‍ ബന്ധമുണ്ടോയന്ന കാര്യത്തില്‍ പത്തുവര്‍ഷത്തോളമായി പഠനങ്ങള്‍ നടന്നുവരുകയാണ്. യുഎസിലെ നഴ്സുമാര്ക്കിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. വലിപ്പമേറിയ മാറിടങ്ങളുള്ള നഴ്സുമാരില്‍ കൂടുതല്‍പ്പേര്‍ക്കും മധ്യവയസ്സില്‍ പ്രമേഹം പിടിപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ടൊറന്റോ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജോയല്‍ റെയുടെയും സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലിലെ ഒരു ശാസ്ത്രജ്ഞന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പതിനാല് അമേരിക്കന്‍ സ്റ്റേറ്റുകളിലെ നഴ്സുമാരുടെ ആരോഗ്യ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പഠനം.
വലിപ്പമേറിയ സ്തനമുള്ള മിക്ക നഴ്സുമാരും മുപ്പത്തിയഞ്ച് വയസ്സോടെ പ്രമേഹരോഗികളായി മാറുന്നുണ്ട്. പാരമ്പര്യം, പുകവലി, ഭക്ഷണശീലങ്ങള്‍ എന്നിവയ്ക്കൊപ്പംതന്നെ സ്ത്രീകളില്‍ സ്തനവലിപ്പവും പ്രമേഹരോഗസാധ്യതയ്ക്കു കാരണമാകുമെന്ന് ഈ പഠനത്തോടെ ഉറപ്പാവുകയാണ്.
യഥാര്‍ത്ഥത്തില്‍ പൊണ്ണത്തിടിയാണ് ഇവിടത്തെ വില്ലന്‍. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഏതാണ്ട് എല്ലാവര്ക്കും വലിപ്പമേറിയ സ്തനങ്ങളാണുള്ളത്. ഇത്തരക്കാരിലാണ് പ്രമേഹസാധ്യത കൂടുതലുള്ളത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ സ്തനവലിപ്പം കുറച്ചാല്‍ പ്രമേഹ സാധ്യതയെ മറികടക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് സാധ്യവുമല്ല.
സ്തനങ്ങളിലെ കൊഴുപ്പ് ഇന്‍സുലിനെ എങ്ങനെ സ്വാധീനിക്കന്നവെന്ന കാര്യത്തെക്കുറിച്ച് ഇനിയുംഒട്ടേറെ പഠിയ്ക്കാനുണ്ടെന്നും ഈ ഘട്ടത്തില്‍ പൂര്‍ണ്ണമായും ഉറച്ച ഒരു തീരുമാനം പറയുക അസാധ്യമാണെന്നും റെ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
