Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിഷാദരോഗമുള്ളവരില്‍ പ്രമേഹ സാധ്യത
വിഷാദരോഗമുള്ളവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് വിഷാദരോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമായത്.
പ്രമേഹം വിഷാദരോഗത്തിന് കാരണമാകുന്നതുപോലെ തിരിച്ചും സംഭവിക്കാമെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ ഷെരിതാ ഹില്‍ ഗോള്‍ഡന്‍ പറയുന്നു. 45നും 84നും ഇയില്‍ പ്രായമുള്ള വിവിധ വംശങ്ങളില്‍പ്പെട്ട 5000ത്തോളം പേരിലാണ് ഗവേഷകസംഘം പഠനം നടത്തിയത്.
ഇവരെ മൂന്ന് വര്‍ഷത്തോളം നിരീക്ഷിച്ചശേഷമാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിഷാദ രോഗത്തിന്റെ ലക്ഷണമുള്ളവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്.
കുറച്ച് വ്യായാമം നടത്തുന്നവര്‍ പുകവലിക്കുന്നവര്‍ എന്നിങ്ങനെ വിവിധ ശീലങ്ങളുള്ളവരെയായിരുന്നു പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിഷാദരോഗമുള്ളവരില്ത്തന്നെ, വ്യായാമം ചെയ്യാത്തവര്‍, പൊണ്ണത്തടിയുള്ളവര്‍, പുകവലിക്കാര്‍ എന്നിവരില്‍ പ്രമേഹത്തിനുള്ള സാധ്യത 34ശതമാനം അധികമാണ്.
വിഷാദരോഗമുള്ളവരില്‍ മാനസിക പിരിമുറുക്കത്തിന് കാരണമായ കോര്‍ടിസോണ്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
