Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൈക്കിള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക
സൈക്കിളും ബൈക്കും പുരുഷന്മാരുടെ ഇഷ്ട വാഹനങ്ങളാണ്. എന്നാല്‍ ഇവയുണ്ടാക്കിയേയ്ക്കാവുന്ന ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല.
സൈക്കിളും ബൈക്കുമെല്ലാം തിരഞ്ഞെടുക്കുന്നത് വളരെ കരുതലോടെവേണം. ശരീരത്തിന് ഇണങ്ങുന്ന രീതിയിലല്ല ഇവയുടെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ ഉപയോഗിക്കുന്നയാളുടെ ലൈംഗിക ജീവിതമായിരിക്കും പ്രശ്നത്തിലാവുന്നത്.
സ്പോര്‍ട്സ് സൈക്കിള്‍ ഉപയോഗിക്കുന്നവരിലാണ് പ്രധാനമായും ഈ പ്രശ്നം കാണുന്നത്. ലണ്ടനിലെ ഹോമെര്ട്ടണ് ആശുപത്രിയിലെ യൂറോളജിക്കല്‍ സര്‍ജനായ വിനോദ് നാര്ഗണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സൈക്ലിങ്, ബൈക്ക് റേസ് എന്നിവയില്‍ പങ്കെടുക്കുന്ന അറുപത് ശതമാനം ആളുകളിലും ഉദ്ധാരണത്തകരാറുകളുള്പ്പെടെയുള്ള ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പതിവായി കൂടുതല്‍ സമയം സൈക്കിളില്‍ യാത്രചെയ്യുന്നവര്‍ക്കാണ് ഈ പ്രശ്നങ്ങള്‍ അധികമുള്ളത്.
വൃഷണത്തിന്റെ സമീപഭാഗങ്ങളിലും അധികമായ ചൂടുണ്ടാകുന്നത് ബീജത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്ത്തന്നെ കണ്ടെത്തിയതാണ്. സൈക്കിള്‍ ചവിട്ടുമ്പോഴും ബൈക്ക് ഓടിക്കുമ്പോഴുമെല്ലാം വൃഷണത്തിന്റെ സമീപഭാഗങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഏല്‍ക്കുന്നത് ലൈംഗിക ശേഷിക്കുറവിന് കാരണമാകുമത്രേ.
സ്പോര്‍ട്സ് സൈക്കിളുകില് താരതമ്യേന വലിപ്പം കുറഞ്ഞ സീറ്റുകളാണുണ്ടാവുക. ഇത് വൃഷണത്തിന്റെ ഭാഗത്ത് കൂടുതല്‍ മര്‍ദ്ദം ഏല്ക്കാന് ഇടയാക്കും. ഇത് രക്തചംക്രമണത്തെ ബാധിക്കുമെന്നും ലിംഗത്തിലേയ്ക്കുള്ള ഞരമ്പുകളില്‍ കൂടുതല്‍ മര്‍ദ്ദമുണ്ടാകുന്നത് ലൈംഗിക മരവിപ്പിന് കാരണമായേയ്ക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
