Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാപ്പിയും ബീറും കൂടുതലായാല്‍ ബീജോല്പാദനം കുറയും
ജോലിയ്ക്കിടെ പലവട്ടം ബ്രേക്കെടുത്ത് ഓഫീസില്‍ സൗജന്യമായി കിട്ടുന്ന കാപ്പി അമിതമായി അകത്താക്കാറുണ്ടോ. ദിവസവും ഒരു രസത്തിനായി ബീറോ വൈനോ ഉപയോഗിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ സൂക്ഷിയ്ക്കുക.
വിവാഹിതനായി ഒരു നല്ല ഭര്‍ത്താവും പിതാവുമായി ജീവിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അത് നടന്നുവെന്ന് വരില്ല. കാരണം ഈ കാപ്പികുടിയും ബീര്‍ കുടിയും നിങ്ങളുടെ സന്താനോല്പാദന ശേഷിയെ ബാധിയ്ക്കും.
അടുത്തിടെ ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാപ്പി, ബീര്‍, വൈന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന് എന്ന സ്ത്രീഹോര്മോണിന് സമാനമായ ഇസോഫ്ളേവന്സ് എന്ന ഹോര്‍മോണ്‍ അപകടകാരിയാണെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.
ഈ ഹോര്‍മോണ്‍ പുരുഷശരീരത്തില്‍ സ്ത്രീ ഹോര്‍മോണിന്റെ രൂപത്തില്‍ പ്രവര്‍ത്തിയ്ക്കുകയും ബീജോല്പാദനം കുറയ്ക്കുകയും ചെയ്യും.
കാപ്പി, ബീര്‍ തുടങ്ങിയവയ്ക്കൊപ്പം വറുത്ത കടലപോലുള്ള വസ്തുക്കള്‍ കൊറിയ്ക്കുന്നതും മിക്കവരുടെയും ശീലമാണ്. ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
