Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൗമാരത്തിലെ സെക്സ് പെണ്‍കുട്ടികളില്‍ വിഷാദരോഗമുണ്ടാക്കുന്നു
ലൈംഗികമായി സജീവതയുള്ള കൗമാരക്കാരികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.
കൗമാര പ്രായത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട മിക്ക പെണ്‍കുട്ടികള്‍ക്കും അഗാധമായ കുറ്റബോധം, നിരാശ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കൂടുതലായും വിഷാദ രോഗം വരുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൗമാരദശയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് ലൈംഗിബന്ധത്തിലേര്പ്പെടുന്നവരില് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണത്രേ. അമേരിക്കയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
14നം 17നും ഇടയില്‍ പ്രായമുള്ള 14,000ത്തോളം കൗമാരക്കാരിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഈ പ്രായത്തില്‍ സെക്സിലേര്‍പ്പെടുന്നത് പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിനുള്ള സാധ്യത സെക്സില്‍ ഏര്പ്പെടാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19ശതമാനം അധികമാണ്.
എന്നാല്‍ ഇതേപ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മാനസികാരോഗ്യത്തിന് ലൈംഗികതയുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെറിയ പ്രായത്തില്‍ത്തന്നെ സ്വന്തം താല്പര്യം മൂലമോ പരപ്രേരണമൂലമോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളില്‍ പലരും പിന്നീട് ഈ പ്രവൃത്തിയില്‍ അല്ലെങ്കില്‍ അനുഭവത്തില്‍ പശ്ചാത്തപിയ്ക്കുന്നവരാണ്. ഇതുതന്നെയാണ് ഇവരില്‍ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നതെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പ് ചെയര്മാന് ഡോക്ടര്‍ ട്രിവോര്‍ സ്റ്റാമ്മേര്സ് പറയുന്നു.
ജേണല്‍ ഓഫ് ഹെല്‍ത്ത് ഇക്കണോമിക്സിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
