Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൂടുതല്‍ സമയം ടിവി കണ്ടാല്‍ പൊണ്ണത്തടി
കൂടുതല്‍ സമയം ടിവി കാണുന്നത് വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാലും പലരും ടിവിയ്ക്കുമുന്നില്‍ ചടഞ്ഞിരുന്ന് സമയം തള്ളിനീക്കുന്നവരാണ്.
ഇത്തരക്കാര്‍ മുന്നറിയിപ്പ് നല്‍കുകയാണ് ഈയിടെ നടന്ന ഒരു പഠനം. കൂടുതല്‍ സമയം ടിവിയ്ക്കുമുന്നില്‍ ചടഞ്ഞിരിക്കുന്നത് പൊണ്ണത്തടിയുണ്ടാക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കാനഡയിലെ ഗവേഷകരാണ് ടിവി കാണലും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്.
2007ലെ കനേഡിയന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വേഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. അന്ന് ഇരുപതിനും അറുപത്തിനാലും വയസ്സിനിടയിലുള്ള 42,600 ആളുകളിലാണ് സര്‍വ്വേ നടത്തിയത്. കൂടുതല്‍ സമയം ടിവി കാണുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെ പൊണ്ണത്തടിയ്ക്കുള്ള സാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
ആഴ്ചയില്‍ 21ഉം അതില്‍ക്കൂടുതലും സമയം ടിവി കാണുന്നവര്ക്കിടയിലാണത്രേ പ്രധാനമായും പൊണ്ണത്തടിയ്ക്ക് സാധ്യതയുള്ളത്. ടിവിയ്ക്ക് പുറമേ കമ്പ്യൂട്ടറിന് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും പൊണ്ണത്തടി വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ആഴ്ചയില്‍ 11മണിക്കൂറും അതില്‍ക്കൂടുതലും കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നവരിലാണ് പൊണ്ണത്തടിവരാന് കൂടുതല്‍ സാധ്യതയുള്ളത്. എന്നാല്‍ ആഴ്ചയില്‍ അഞ്ചും അതില്ക്കുറവും നേരം മാത്രം കമ്പ്യൂട്ടര്‍ ഉപോഗിക്കുന്നവര്‍ ഇക്കാര്യത്തെക്കുറിച്ച് പേടിക്കേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു.
ഒഴിവുസമയങ്ങള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവാക്കുന്ന ശീലവും ആരോഗ്യത്തിന് നല്ലതല്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വായനപോലുള്ള കാര്യങ്ങള്‍ ഒരിക്കലും പൊണ്ണത്തടിയ്ക്ക് കാരണമാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
