Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമിത ജോലി വിഷാദ രോഗവും അമിത ആകാംഷയുമുണ്ടാക്കും
വാഷിംഗ്ടണ്‍: മാറിയ ജീവിത സാഹചര്യങ്ങളില്‍ അമിതമായ ആകാംഷ, വിഷാദ രോഗം തുടങ്ങിയവമൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കുറവല്ല. പലരും രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാതെയും അതിനെ അതിജീവിക്കാന്‍ കഴിയാതെയും ബുദ്ധിമുട്ടുന്നു.
വിഷാദം രോഗം പോലുള്ള രോഗങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ കാരണമാകുന്നുണ്ട്. കൂടുതല്‍ സമയം ജോലിചെയ്യുന്ന ആളുകളില്‍ വിഷാദ രോഗം അമിതമായ ആകാംഷ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാകുമെന്ന് ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നോര്‍വ്വേയിലെ യൂണിവേഴ്സിറ്റി ഓഫ് ബര്‍ഗനിലെ എലിസബത്ത് ക്ലെപ്പയുടെ നേതൃത്വത്തില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത് നോര്വ്വേക്കാരായ സ്ത്രീപുരുഷന്മാരുടെ ജോലിസമയത്തെയാണ് എലിസബത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പഠനവിധേയമാക്കിയത്.
അമിതമായ ആകാംഷ, വിഷാദ രോഗം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ചോദ്യാവലി തയ്യാറാക്കിയാണ് പഠനത്തിന് വേണ്ട വിവരങ്ങള്‍ ഗവേഷകര്‍ സ്വരൂപിച്ചത്. പഠനവിധേയരാക്കിയവരില്‍ 1,350 പേര് സാധാരണയില്‍ക്കൂടുതല്‍ സമയം ജോലിചെയ്യുന്നവരായിരുന്നു. അതായത് ആഴ്ചയില്‍ 41മുതല്‍ 100 മണിക്കൂര്‍വരെ. 9000 പേര് സാധാരണസമയം അതായത് 40മണിക്കൂറോ അതില്‍ക്കുറവോ മാത്രമാണ് ജോലിചെയ്യുന്നത്.
ഇതില്‍ അധികം സമയം ജോലിചെയ്യുന്നവരില്‍ വര്‍ധിച്ച ആകാഷ, വിഷാദ രോഗം എന്നിവയുടെ ലക്ഷണങ്ങളും രോഗം വരാനുള്ള സാധ്യതയും കൂടുതലുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സ്ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥ കാണുന്നുണ്ട്.
സാധാരണ സമയംമാത്രം ജോലിചെയ്യുന്നവരില്‍ ഈ മാനസികാവസ്ഥയുണ്ടാകാന് 9ശതമാനം മാത്രം സാധ്യതയുള്ളപ്പോള്‍ അധികം സമയം ജോലിചെയ്യുന്നവരില്‍ 12.5 ശതമാനം രോഗസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളില്‍ ഇത് യഥാക്രമം 7ഉം 11ഉം ശതമാനമാണ്.
ആഴ്ചയില്‍ 49മുതല്‍ 100 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന പുരുഷന്മാരില് വിഷാദരോഗവും അമിത ആകാഷയും കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. ആഴ്ചയില്‍ 48മണിക്കൂറില്‍ക്കൂടുതല്‍ ജോലിചെയ്യുന്ന പുരുഷന്മാര് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ജേണല്‍ ഓഫ് ഒക്യുപ്പേഷന് ആന്റ് എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ ജൂണ്‍ ലക്കത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
