Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചോക്ലേറ്റ് ലൈംഗിക വികാരത്തെ ഉദ്ദീപിപ്പിക്കും
മിലാന്(ഇറ്റലി): ലൈംഗികശേഷി കൂട്ടാനും ലൈംഗികസംതൃപ്തിയുണ്ടാക്കാനുമായി എന്ത് പരീക്ഷണങ്ങളും നടത്താന്‍ തയ്യാറുള്ളവരാണ് പലരും. കിട്ടാന്‍ ബുദ്ധിമുട്ടും വിലപിടിപ്പുമുള്ള ഓഷധങ്ങളും ചൊട്ടുവിദ്യകളും തേടിപ്പോകാതെ ചോക്ലേറ്റ് കൊണ്ട് കാര്യം നടക്കുമെന്ന് വന്നാല്‍ എങ്ങനെയിരിക്കും.
ലൈംഗിക സംതൃപ്തി തേടുന്നവര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സന്തോഷം നല്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിട്ടുണ്ട്. ധാരാളം ചോക്ലേറ്റ് കഴിയ്ക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മിലാനിലെ സാന്‍ റാഫലേ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചോക്ലേറ്റ് കൂടുതലായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക വികാരം കൂടുതലായിരിക്കും. മാത്രമല്ല അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ സംതൃപ്തി കണ്ടെത്താനും കഴിയുന്നു- റിപ്പോര്‍്ട്ടില്‍ പറയുന്നു.
ഡോക്ടര്‍ ആന്‍ഡ്രിയ സലോണിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഇതിനായി ഇവര്‍ 26നും 44നും ഇടയില്‍ പ്രായമുള്ള 153 സ്ത്രീകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജീവിതരീതിയെയും ലൈംഗിക ജീവിതത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായിരുന്നു ഇവരോട് ഗവേഷകര്‍ ആവശ്യപ്പെട്ടത്.
ഇതില്‍ 120 പേരും ശരാശരി 35 വയസ്സുള്ളവരായിരുന്നു. ഇവര്‍ പ്രതിദിനം മറ്റുള്ളവരേക്കാള്‍ ചോക്ലേറ്റ് കഴിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്നും ഇവര്‍ വ്യക്തമാക്കി.
ചോക്ലേറ്റിന് സ്ത്രീകളുടെ ലൈംഗികതയില്‍ മാനശാസ്ത്രപരവും ഗുണകരവുമായ സ്വാധീനമാണുള്ളതെന്ന് അന്‍ഡ്രിയ പറയുന്നു. ആര്‍ത്തവകാലത്തെ മാനസികവും ശാരീരികവുമായി പ്രശ്നങ്ങള്കാരണം ലൈംഗിക ജീവിതം മാറ്റിനിര്‍ത്തേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ചോക്ലേറ്റ് സഹായകമായേയ്ക്കുമെന്നും ആന്‍ഡ്രിയ പറയുന്നു.
ചോക്ലേറ്റ് ഒരു ഭക്ഷണമല്ല അതൊരുതരം ഡ്രഗാണ്. ആര്‍ത്തവകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രത്യേക മാനസികവാസ്ഥയെ മാറ്റാനും ലൈംഗികമായി ഉദ്ദീപിപ്പിക്കാനും ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്- ആന്‍ഡ്രിയ പറയുന്നു. ഫെബ്രുവരിയില്‍ ലണ്ടനിലെ യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ സെക് ഷ്വല്‍ മെഡിസിനില്‍ ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
