Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ക്രീമുകള്‍ കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കും
സൗന്ദര്യവര്‍ധക ലേപനങ്ങളില്ലാതെ ജീവിക്കാനേ പറ്റില്ലെന്നാണ് പലരുടെയും അവസ്ഥ. തണുപ്പുകാലത്ത് ചര്‍മ്മം വലിയുമ്പോഴും മറ്റും ചര്‍മ്മത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്തുന്ന ക്രീമുകള്‍ ഉപയോഗിക്കാതിരിക്കാനും കഴിയില്ല. പ്രത്യേകിച്ചും താമസം തണുപ്പുകൂടുതലുള്ള പ്രദേശങ്ങളിലാണെങ്കില്‍.
എന്നാല്‍ ഇത്തരം ക്രീമുകളുടെ ഉപയോഗം കുറയ്ക്കുന്നതായിരിക്കും നല്ലതെന്നാണ് ഈയിടെ നടന്ന ഒരു ഗവേഷണത്തിന്റെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ലേപനങ്ങള്‍ കാന്‍സറിന് കാരണമായേക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ലേപനങ്ങള്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നതായാണ് കണ്ടത്. പ്രത്യേകമായി പരിചരിച്ച എലികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. എലികളില്‍ കണ്ടെത്തിയ കാന്‍സര്‍ ബാധ സാവധാനം വളരുന്നതും. ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതുമാണ്.
അര്‍ബുദ ബാധയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ മത്രമേ രോഗം ഗുരുതരാവസ്ഥയില്‍ എത്തുകയുള്ളു. അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ റുട്ഗേര്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്.
കാന്‍സറിനുള്ള ചികിത്സയില്‍ കഫീനുള്ള പങ്കിനെക്കുറിച്ച് നടത്തിയ പരീക്ഷണത്തിനിടെ യാദൃശ്ചികമായാണ് ലേപനങ്ങളുടെ അപകടം ശ്രദ്ധയില്‍പ്പെട്ടത്. ത്വക് രോഗ സാധ്യതകൂടുതലുള്ള എലികളിലാണ് ഇവര്‍ ലേപനങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.
പരീക്ഷണത്തിന് മുമ്പ് എലികള്ക്കുമേല് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്തുതന്നെയായാലും ചര്മ്മലേപനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
