Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തൃപ്തികരമായ രതിയ്ക്ക് നന്നായി ഉറങ്ങൂ!
വാഷിങ്ടണ്‍: തൃപ്തികരമായ രതിയ്ക്ക് സുഖകരമായ നിദ്ര വേണെന്ന് പഠനങ്ങള്‍. നിദ്രാവിഘ്നം ലൈംഗിക ശേഷിയെ ബാധിയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത് ലൂയീസ്വില്ലെ സര്‍വകലാശാലയിലെ ഗവേഷകരാണ്.
ഉറക്ക തടസ്സം ശരീരത്തിലെ ഓക്സിജന്‍ ലഭ്യത കുറയുന്നതിനിടയാക്കുന്നു. ഇതാണ് ലൈംഗിക ശേഷി കുറയ്ക്കുന്നതിനിടയാക്കുന്നത്. സുഖകരമായി ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് രതിയിലുള്ള താത്പര്യം കുറയുമെന്നും പഠനങ്ങളില്‍ വെളിപ്പെട്ടിട്ടുണ്ട്.
ഉറക്കം തടസ്സപ്പെടുന്നതിന് കാരണം മിക്കവാറും ശ്വാസ തടസമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉറക്കവും ശരീരത്തിന് ലഭിയ്ക്കുന്ന ഓക്സിജന്റെ ലഭ്യതയും ലൈംഗിക ശേഷിയുമെല്ലാം പരസ്പരം കെട്ടു പിണഞ്ഞു കിടക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
എലികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
നിയന്ത്രിത സാഹചര്യങ്ങളിലൂടെ എലികള്‍ക്ക് ലഭിയ്ക്കുന്ന ഓക്സിജന്റെ അളവില്‍ കുറവ് വരുത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അവയുടെ ഉദ്ധാരണ ശേഷിയില്‍ 55 ശതമാനം കുറവുണ്ടായെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഒരു മാസം കഴിഞ്ഞപ്പോഴിത് 60 മടങ്ങായി ഉയര്‍ന്നു. 24 ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ പരീക്ഷണത്തിന് വിധേയമാക്കിയ ഏഴ് എലികളില്‍ അഞ്ചെണ്ണത്തിന്റെയും ലൈംഗിക ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതായും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
