Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാനസിക സമ്മര്‍ദ്ദം പ്രതിരോധശേഷി നഷ്ടപ്പെടുത്തും
ഇപ്പോഴത്തെക്കാലത്ത് മാനസികസമ്മര്‍ദ്ദം അനുഭവിക്കാത്തവര്‍ ചുരുക്കമാണ്. ജോലി, കുടുംബബന്ധങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാം.
ഇത്തരം സമ്മര്‍ദ്ദത്തെയും സംഘര്ഷത്തെയുമൊന്നും നിയന്ത്രിക്കാതിരുന്നാല്‍ അത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കുമെന്നാണ് പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
അവിടത്തെ ഒരു വിഭാഗം ഗവേഷകരില്ത്തന്നെയാണ് ഗവേഷക സംഘം പഠനം നടത്തിയത്. കടുത്ത മാനസിക സംഘര്‍ഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. കടുത്ത മാനസിക സമ്മര്‍ദ്ദമുള്ളവരുടെ രോഗപ്രതിരോധ ശേഷി പെട്ടന്ന് സജീവമല്ലാതാകുമത്രേ.
കോര്‍ട്ടിസോള്‍ എന്ന സ്ട്രസ്സ് ഹോര്‍മോണ്‍ ആണ് ഇവിടെ പ്രശ്നക്കാരനാകുന്നത്. അമിതമായ സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴാണ് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ ഉല്പാദനം കൂടുന്നത്. വളരുകയും വിഭജിച്ച് പുതിയവയ്ക്ക് രൂപം നല്‍കാനുമുള്ള കോശങ്ങളുടെ കഴിവിനെയാണ് കോര്‍ട്ടിസോള്‍ പ്രതികൂലമായി ബാധിക്കുന്നത്.
ടെലോമറേസ് എന്ന എന്‍സൈം ആണ് കോശങ്ങള്‍ക്ക് ഇങ്ങനെ സ്വയം വളരാനും വിഭജിച്ച് പുതിയവ സൃഷ്ടിക്കാനുമുള്ള കഴിവ് നല്‍കുന്നത്. ടെലോമറേസ് എന്‍സൈം പ്രവര്‍ത്തനക്ഷമമാക്കാനുള്ള കോശങ്ങളുടെ കഴിവ് കോര്‍ട്ടിസോളിന്റെ സാന്നിധ്യം മൂലം കുറയുന്നു.
മാനസിക സമ്മര്‍ദ്ദം ഉള്ളവര്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ പിടിപെടുന്നത് ഇതുകൊണ്ടുതന്നെയാണ്. രക്തത്തില്‍ കോര്‍ട്ടിസോളിന്റെ നിരന്തര സാന്നിധ്യം ഉണ്ടായാല്‍ രോഗപ്രതിരോധ സംവിധാനം താറുമാറാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ ദുരിതത്തില്‍ നിന്നും രക്ഷപ്പെടാനായി മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തുകയും സമ്മര്‍ദ്ദത്തെ അകറ്റുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
