Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പങ്കാളിയ്ക്കു കൂര്‍ക്കം വലിയുണ്ടോ? ശ്രദ്ധിക്കുക!
എത്രസ്നേഹമാണെങ്കിലും ബോധമില്ലാതെ കൂര്‍ക്കം വലിച്ച് ഉറക്കം കെടുത്തുന്ന പങ്കാളിയെക്കുറിച്ച് 'ശല്യം' എന്ന് ഒരിക്കലെങ്കിലും മനസ്സില്‍ കരുതിയിട്ടില്ലേ?.
കൂര്‍ക്കം വലി കൂടെക്കിടക്കുന്നയാളുടെ ഉറക്കത്തിന് വിഘാതമുണ്ടാക്കുമെന്ന് മാത്രമേ ഇതുവരെ കരുതിയിരുന്നുള്ളു. എന്നാല്‍ ഇത് പങ്കാളിയുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നിരന്തരം കൂര്‍ക്കംവലി കേള്‍ക്കുന്നയാള്‍ക്ക് ശ്രദ്ധക്കുറവ്, പകലുറക്കം, തുടങ്ങി ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങലുണ്ടാക്കുമെന്ന് നേരത്തേ തന്നെ കണ്ടെത്തിയികരുന്നു.
എന്നാല്‍ ഇപ്പോഴത്തെ പഠനത്തില്‍ പറയുന്നത് പങ്കാളിയുടെ നിരന്തരമായ കൂര്‍ക്കം വലി കേള്ക്കേണ്ടിവരുന്നയാളിന്റെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ധിക്കുമെന്നാണ്.
വിമാനം താഴ്ന്നു പറക്കുന്പോഴും റോഡില്‍ വാഹനം പുറകോട്ടെടുക്കുന്പോഴും ഉണ്ടാകുന്ന അസ്വസ്ഥതയുടെ അതേതരത്തിലുള്ള അസ്വസ്ഥതയാണത്രേ പങ്കാളിയുടെ കൂര്‍ക്കം വലി മറ്റേ പങ്കാളിയില്‍ ഉണ്ടാക്കുന്നത്.
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. വിമാനത്താവളത്തിലെ ശബ്ദം പലര്‍ക്കും പ്രശ്നങ്ങളുണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. ലണ്ടന്‍ ഹീത്രൂ വിമാനത്തവാളമുള്പ്പടെ യൂറോപ്പിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലെയും ശബ്ദമലിനീകരണം ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
140പേരില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഇക്കാര്യം സ്ഥീരീകരിച്ചത്. ഇതേപോലെതന്നെയുള്ള പ്രശ്നമാണ് കിടക്കറയില്‍ കൂര്‍ക്കം വലിയുണ്ട്ക്കുന്നത്. ഉയര്‍ന്ന ശബ്ദം കേള്ക്കുന്പോള് വളരെ പെട്ടന്നാണ് ആളുകളില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നത്.
ഇതിന്റെ ഉറവിടം ഏതാണെന്നത് ഒരു പ്രശ്നമേയല്ല. അതുകൊണ്ടുതന്നെ ഈയര്‍ത്ഥത്തില്‍ കൂര്‍ക്കം വലിയും പ്രശ്നമുണ്ടാക്കുന്നതാണ്- ഗവേഷണകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
