Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉയരം കുറഞ്ഞ പുരുഷന്മാര് അസൂയാലുക്കള്‍
ലണ്ടന്‍: ഉയരം കുറഞ്ഞ പുരുഷന്മാര് അസൂയാലുക്കളായ കാമുകന്മാരും ഭര്ത്താക്കന്മാരുമായിത്തീരുമെന്ന് പഠനറിപ്പോര്‍ട്ട് . ഉയരക്കുറവ് ആളുകളില്‍ ആക്രമണ സ്വഭാവമുണ്ടാകുമെന്നും ന്യൂ സയിന്റിസ്റ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
നെപ്പോളിയന് മുസ്സോളിനി എന്നിവരെ ഉദാഹരണമായി പഠനത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നുമുണ്ട്. നെതര്‍ലാന്റിലെ ഗ്രോണിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
119 വിദ്യാര്‍ത്ഥികളെയും 230 വിദ്യാര്‍ത്ഥിനികളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇപ്പോഴത്തെ ബന്ധങ്ങളില്‍ ഇവര്‍ എത്രത്തോളം ആസൂയാലുക്കളാണെന്ന് കണ്ടെത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്.ഒരു അപരിചിതനുമായി കാമുകി അല്ലെങ്കില്‍ കാമുകന് കൊഞ്ചിക്കുഴയുന്നത് കാണുമ്പോള്‍ എന്തുതോന്നുമെന്നാണ് ഇവരോട് ചോദിച്ച ചോദ്യം.
പഠനവിധേയരാക്കിയവരില്‍ നീളക്കുറവുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ അസൂയാലുക്കളാണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ശരാശരി ഉയരമുള്ളവരില് അസൂസയയുടെ തോത് കുറവാണ്.
എന്നാല്‍ ഉയരം കൂടിയവരിലും തീരെ കുറഞ്ഞവരും ബന്ധങ്ങളില്‍ കൂടുതല്‍ അസൂയാലുക്കളാകുന്നുവെന്നും കണ്ടെത്തി. ഇതുകൂടാതെ മിക്കസ്ത്രീകളും ഉയരക്കൂടുതലുള്ള പുരുഷന്മാരാണ് ഉയരുക്കുറവുള്ളവരേക്കാള് നല്ലതെന്നാണ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ പുരുഷന്മാരാകട്ടെ ശരാശരി വലുപ്പമുള്ള സ്ത്രീകളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എപ്പോഴും തന്നെക്കാള്‍ കുറച്ച് ഉയരക്കുറവുള്ള സ്ത്രീയെയാണ് പുരുഷന് ഇഷ്ടപ്പെടുന്നത്. ഏറ്റവും ആദ്യം ശ്രദ്ധയില്‍പ്പെടുന്ന മനുഷ്യന്റെ ഒരു പ്രത്യേകതയാണ് ഉയരമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
