Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പൊണ്ണത്തടിയന്മാര്ക്ക് ആരോഗ്യമില്ലാത്ത ബീജം
പൊണ്ണത്തടിയുള്ള പുരുഷന്മാരുടെ ബീജത്തിന് ആരോഗ്യം കുറവായിരിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. വൃഷണ സഞ്ചിക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലം ചൂട് വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
അബര്‍ദീന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. അബര്‍ദീന്‍ ഫെര്‍ട്ടിലിറ്റി സെന്ററില്‍ പങ്കാളികള്‍ക്കൊപ്പം പ്രത്യുല്പാദനപരമായ പ്രശ്നങ്ങള്‍ക്ക് ചികിത്സതേടിയെത്തിയ 5,316 പുരുഷന്മാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
വണ്ണമുള്ളവരില്‍ ശേഷിയുള്ള ബീജങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ശരീരത്തിന് സാധാരണ പ്രകൃതമുള്ളവരിലും പൊണ്ണത്തടി കുറച്ചവരിലും ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ പ്രത്യുല്പാദന സാധ്യത കുറയുന്നതുപോലെതന്നെ പൊണ്ണത്തടി പുരുഷന്മാരിലും പ്രത്യുല്പാദന ശേഷി കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
പുകവലി, മദ്യപാനം, പ്രായം എന്നിവ പോലെ വണ്ണവും പ്രത്യുല്പാദന ശേഷിയെ ബാധിക്കുന്നുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
കുട്ടികളുണ്ടാവണം എന്ന് ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ശാരീരിക ഭാരത്തെക്കുറിച്ച് ചിന്തിക്കേണ്ടതും ഇത് മിതമായ രീതിയില്‍ സൂക്ഷിക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
