Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കരച്ചിലിനും ചിരിയ്ക്കും പേടിയ്ക്കും പിന്നില്‍
പ്രേതസിനിമകള്‍ പോലുള്ള ഭീകരചിത്രങ്ങള്‍ കാണുമ്പോള്‍ ചിലര്‍ ഉറക്കെ കരയും, മറ്റു ചിലര്‍ ചിരിക്കും, ഇനിയും ചിലരാകട്ടെ തലകറങ്ങി താഴെ കിടക്കും. എന്താണ് ഇതിനൊക്കെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ശാസ്ത്രലോകം ഇതിനുള്ള കാരണങ്ങള്‍ തേടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ഒരു കൂട്ടം ഗവേഷകര്‍ ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ലെന്നും കോംപ്റ്റ് എന്ന ജീനാണ് ഇതിന് കാരണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഈ ജീന്‍ തലച്ചോറിലെ ഉത്കണ്ഠയുണ്ടാക്കുന്ന രാസപദാര്‍ത്ഥവുമായി പ്രവര്ത്തിക്കുമ്പോഴാണത്രേ നമ്മള് ഇത്തരം വികാരപ്രകടനങ്ങള്‍ നടത്തുന്നത്. വാസ്തവത്തില്‍ യുക്തിയുക്തമായി പെരുമാറാന്‍ കഴിയുന്ന മനുഷ്യന്റെ സ്വഭാവത്തിലെ വ്യത്യസ്തതയാണ് ഒരേ സിനിമ കാണുമ്പോള്‍ പലരിലും പലതരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാക്കുന്നത്.
ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. അരോചകമായ ദൃശ്യങ്ങള്‍ കാണുമ്പോള്‍ കോംപ്റ്റ് തലച്ചോറിലെ രാസപദാര്‍ത്ഥവുമായി പ്രവര്‍ത്തിച്ച് ഒട്ടേറെ വികാരങ്ങളെ ഉണര്‍ത്തുന്നു. ഈ സമയം ഏത് പ്രലോഭനത്തെയാണോ മനുഷ്യന് ചെറുക്കാന്‍ കഴിയാത്തത് അതായിരിക്കും പുറത്ത് പ്രകടമാവുകയെന്ന് ഗവേഷകര്‍ അടിവരയിടുന്നു.
അത് കരച്ചില്, അലറല്‍, ചിരി, തലകറക്കം എന്നിങ്ങനെ പലരൂപത്തിലോ ഭാവത്തിലോ ആകാം. 100 സ്ത്രീകളെയാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ക്ക് വിധേയരാക്കിയത്. കോമഡി, ട്രാജഡി എന്നിങ്ങനെ വിവിധ സ്വഭാവമുള്ള സിനിമകള്‍ കാണിച്ചുകൊണ്ടാണ് ഇവരില്‍ നിരീക്ഷണം നടത്തിയത്. ബിഹേവിയറല്‍ ന്യൂറോസയന്‍സ് ജേണലിന്റെ ഏറ്റവും പുതിയ എഡിഷനില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
