Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രഭാതത്തിലെ ലൈംഗിക വേഴ്ച ആരോഗ്യത്തിന് ഗുണകരം
ലൈംഗിവേഴ്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെതന്നെ കണ്ടെത്തിയ കാര്യമാണ്. എന്നാലിപ്പോള്‍ പ്രഭാതത്തില്‍ ലൈംഗിക വേഴ്ച നടത്തുന്നത് ആരോഗ്യത്തിന് കൂടുതല്‍ നല്ലതാണെന്ന് പഠനത്തില്‍ നിന്നും തെളിഞ്ഞിരിക്കുന്നു.
യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവെഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ആഴ്ചയില്‍ രണ്ട് പ്രാവശ്യം എന്ന നിലയില്‍ പ്രഭാതത്തില്‍ വേഴ്ച നടത്തുന്നത് ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ സാഹിയ്ക്കും. ഇത്തരത്തില്‍ ബന്ധപ്പെടുന്പോള്‍ ശരീരത്തിനെ സംരക്ഷിക്കുന്ന ഐ ജി എ എന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു. വാതം, തലവേദന എന്നിവയ ഇല്ലാതാക്കാന്‍ പ്രഭാതത്തിലെ ലൈംഗിക വേഴ്ച ഗുണകരമാണെന്നാണ് കണ്ടെത്തിയിട്ടുളളത്.
പ്രഭാതത്തില്‍ ലൈംഗിക വേഴ്ച നടത്തുന്നത് മണിക്കൂറില്‍ 300 കലോറി ഊര്‍ജ്ജം കത്തിച്ച് കളയും. ഇത് പ്രമേഹം ബാധിക്കാതിരിക്കാന്‍ സഹായിക്കും. ഇതിന് പുറമെ പങ്കാളി ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂലം വിഷാദ രോഗം ഉണ്ടാവുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ലൈംഗികതയില്‍ സജീവമായ 300 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് പുരുഷ ഹോര്‍മോണായ 'ടെസ്റ്റസ്റ്റൊറോണിന്റെ ഉല്പാദനം വര്‍ധിപ്പിക്കും. ഇത് മാംസപേശികളുടെയും എല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. എല്ലിന്റെ തേയ്മാനം ഇല്ലാതാക്കാനും ഇത് സഹായിക്കുമത്രേ.
തലമുടിയും ചര്‍മ്മവും തിളങ്ങുന്നതിനും പ്രഭാത വേഴ്ച സഹായകമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഈസ്ട്രജന്, മറ്റ് ഹോര്‍മോണുകള്‍ എന്നിവയുടെ ഉല്പാദനം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം.
എന്നാല്‍, ആരോഗ്യം വര്‍ധിപ്പിച്ച് കളയമാമെന്ന് കരുതി ആഴ്ചയില്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാമെന്നാണ് കരുതുന്നതെങ്കില്‍ അത് നല്ലതല്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തില്ക്കൂടുതല് പ്രഭാതത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നശിക്കുംമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
