Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൂടുതല്‍ ചിന്തിച്ചാല്‍ പൊണ്ണത്തടി
ലോകജനത നേരിടുന്ന വലിയൊരു ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി, ജീവിതരീതിയിലെ പ്രശ്നങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിങ്ങനെ ഒട്ടേറെകാരണങ്ങള്മൂലം പൊണ്ണത്തടിയുണ്ടാകുമെന്ന് പലപ്പോഴായി നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
പുതിയതായി നടന്ന ഒരു പഠനത്തില്‍ പൊണ്ണത്തടിയ്ക്കിടയാക്കുന്ന മറ്റൊരു കാരണംകൂടി കണ്ടെത്തിയിരിക്കുന്നു. കൂടുതല്‍ ചിന്തിയ്ക്കുന്നത് പൊണ്ണത്തടിയുണ്ടാക്കുമത്രേ. കൂടുതല്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ ആഹാരം കഴിയ്ക്കുകയും അത് വഴി അമിതവണ്ണമുണ്ടാവുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
കാനഡയിലെ ലാവല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ബുദ്ധി ഉപയോഗിച്ച ജോലികള്‍ ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം കൂടുതലാണ്. തന്മൂലം അവര്‍ കൂടുതല്‍ ആഹാരം കഴിയ്ക്കുന്നു. ഇത് കൂടുതല്‍ ഊര്‍ജ്ജം ശരീരത്തില്‍ ചെല്ലാന്‍ കാരണമാവുകയും അമിതവണ്ണമുണ്ടാവുകയും ചെയ്യുന്നു.
പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ 14 വിദ്യാര്‍ത്ഥികളെയാണ് നിരീക്ഷിച്ചത്. ഇവര്‍ക്ക് ചെയ്യാനായി എളുപ്പമുള്ളതും വ്യത്യസ്തവുമായ ജോലികള്‍ നല്കി. അത് ശേഷം ആഹാരം കഴിയ്ക്കാനും നിര്‍ദ്ദേശം നല്കി. ആദ്യം ഇവരോട് സമയം വെറുതെ ചെലവഴിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് വായിക്കാനായി ചില കാര്യങ്ങള്‍ നല്‍കുകയും പിന്നീട് അത് സംഗ്രഹിച്ചെഴുതാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം കമ്പ്യൂട്ടറില്‍ ഓര്‍മ്മ പരിശോധന നടത്താനും ആവശ്യപ്പെട്ടു.
മൂന്ന് കാര്യങ്ങള്‍ക്കും അധികം ഊര്‍ജ്ജം വേണ്ടിവരുന്നില്ല. വിശ്രമിക്കുന്നവരെ അപേക്ഷിച്ച് ബുദ്ധിഉപയോഗിച്ചുള്ള ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് കലോറി ഊര്‍ജ്ജം അധികം ആവശ്യമാണ്. വായിക്കുകയും അത് സംഗ്രഹിച്ചെഴുതുകയും ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ 203 കലോറി അധികം ഊര്‍ജ്ജം അകത്താക്കിയെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി.
ജോലിയില്‍ ഏര്‍പ്പെട്ടപ്പോഴും അതിന് മുമ്പും ശേഷവും ഇവരുടെ രക്തമാതൃകകള് എടുത്തപ്പോള്‍ മാനസികമായ അധ്വാനം ഉണ്ടായിരുന്നപ്പോള്‍ ഇന്‍സുലിന്‍, ഗ്ലൂക്കോസ് എന്നിവയുടെ അളവുകള്‍ കൂടുതലാവുന്നതായി കണ്ടെത്തി. മാനസിക അധ്വാനം ഉണ്ടാകുമ്പോള്‍ മസ്തിഷ്കത്തിന് ആവശ്യമായ ഇന്ധനം ഇന്സുലിനാണെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
