Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബാക്ടീരിയ കടുതല്‍ സ്ത്രീകളുടെ കൈകളില്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കൈകളില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
150 ഇനത്തില്‍പ്പെട്ട ബാക്ടീരിയകളാണ് ഒരോ മനുഷ്യ കരങ്ങളിലുമുള്ളതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും കൈകളിലുണ്ടാവുന്ന ബാക്ടീരിയകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്.
ഒരു വ്യക്തിയുടെ തന്നെ രണ്ടു കൈകളിലുമുള്ള ബാക്ടീരിയയുടെ എണ്ണത്തിലും വ്യത്യാസമുണ്ടെന്ന് പഠനം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട പ്രൊഫസര്‍ റോബ് നൈറ്റ് പറയുന്നു. ബാക്ടീരിയകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നിരീക്ഷണം നടത്തിയപ്പോഴാണ് സ്ത്രീകളുടെ കൈകളിലാണ് ഇവ കൂടുതലായി അധിവസിക്കുന്നതെന്ന് കണ്ടെത്തിയത്.
ഇതിന്റെ കാരണം പൂര്‍ണമായും വ്യക്തമായിട്ടില്ല. എങ്കിലും സ്ത്രീയുടെയും പുരുഷന്റെയും ചര്‍മ്മത്തിലെ അസിഡിറ്റിയിലുള്ള വ്യത്യാസം മൂലമാണ് ബാക്ടീരിയയുടെ കാര്യത്തിലും ഈ വ്യത്യാസമുണ്ടാകുന്നതെന്നാണ് സൂചന.
സ്ത്രീകളിലും പുരുഷന്മാരിലും വിയര്‍പ്പ്, എണ്ണ ഗ്രന്തികളുടെ പ്രവര്‍ത്തനങ്ങളിലുള്ള വ്യത്യാസം, സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉപയോഗം, തൊലിക്കട്ടിയിലുള്ള വ്യത്യാസം, ഹോര്‍മോണ്‍ വ്യത്യാസം എന്നിവയും ബാക്ടീരിയകളുടെ ഈ വ്യത്യസ്തതയ്ക്ക് കാരണമാകുന്നുണ്ടത്രേ.
തൊലിയുടെ ഉപരിതലത്തിന് താഴെ വസിക്കുന്ന ബാക്ടീരിയകളെ കഴുകിക്കളയാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ബാക്ടീരിയകളെ തിരിച്ചറിയാനുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് 51 കോളെജ് വിദ്യാര്‍ത്ഥികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
4,742 ഇനം ബാക്ടീരിയകളെ തിരിച്ചറിഞ്ഞതില്‍ അഞ്ചെണ്ണം മാത്രമാണ് എല്ലാ മനുഷ്യരുടെയും കൈകളില്‍ പൊതുവായി കാണപ്പെടുന്നതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
