Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബ്രൊക്കോളി കഴിച്ചാല്‍ ഹൃദയാരോഗ്യം
ബ്രൊക്കോളി എന്നൊരിനം പച്ചക്കറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. കാണാന്‍ കോളിഫ്ലവര്പോലെ തോന്നിക്കുന്ന ഒന്നാണിത്. ഇത് പതിവായിക്കഴിച്ചാല്‍ ഹൃദയാരോഗ്യം വീണ്ടെടുക്കാമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ബ്രൊക്കോളി കഴിയ്ക്കുന്നതുമൂലം പരിഹരിക്കപ്പെടുന്നു.
ബ്രൊക്കോളിയിലടങ്ങിയിരിക്കന്ന സള്ഫോറാഫിന് എന്ന പദാര്‍ത്ഥം രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എന്‍സൈമുകളുടെ ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതുവഴി ഹൃദയ കോശങ്ങള്‍ക്ക് ദോഷകരമായ തന്മാത്രകളുടെ ഉല്പാദനം കുറയുമത്രേ. ലണ്ടനിലെ വാര്വിക സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ബ്രൊക്കോളിയുടെ ഈ കഴിവിനെക്കുറിച്ച് പഠനം നടത്തിയത്.
പ്രമേഹമുള്ളവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണെന്നും ഗവേഷകര്കണ്ടെത്തിയിട്ടുണ്ട്. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകളാണ് ഹൃദയസംബന്ധമായ മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്. കാബേജ് കുടുംബത്തില്‍പ്പെടുന്ന സസ്യമാണ് ബ്രൊക്കോളി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
