Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീല്‍ നിങ്ങളെ കിടപ്പിലാക്കും!!
ഹൈ ഹീല്‍ ചെരുപ്പിട്ട് താളത്തില്‍ നടന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എന്നാല്‍ ഈ ഹൈ ഹീല്‍ ഉപയോഗം തങ്ങളുടെ ആരോഗ്യത്തിന് എത്രമാത്രം ദോഷം ചെയ്യുമെന്ന് പലര്‍ക്കും അറിയുകപോലുമില്ല.
ഇടക്ക് ഹൈഹീല്‍ അണിയുന്നത് ലൈംഗികശേഷി കൂട്ടുമെന്ന കണ്ടെത്തലുണ്ടായെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യത്തിന്റെ പ്രസക്തി കുറവാണ്.
ഹൈ ഹീല്ചെരുപ്പിട്ടുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് 20,000 പേരാണ് പ്രതിവര്‍ഷം ആശുപത്രിയിലാകുന്നതത്രേ. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഉയരമുള്ള ചെരുപ്പുകള്‍ നട്ടെല്ലിനും ഇടുപ്പിനും ക്ഷതം വരുത്തുമെന്ന് മാത്രമല്ല അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം ചെരുപ്പുപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്നിലൊരു ഭാഗം പേരും ചെരിപ്പു ധരിച്ച് നടക്കുന്നതിനിടയില്‍ വീണ് പരുക്കേല്‍ക്കുന്നുണ്ട്. മിക്കപ്പോഴും ചെരുപ്പില്‍ നിന്നും തെന്നിവീണ് അസ്ഥികള്‍ പൊട്ടുന്ന സംഭവങ്ങള്വരെയുണ്ടാകുന്നുണ്ട്.
സിനിമ ടെലിവിഷന്‍ രംഗങ്ങളിലെ താരങ്ങളെ അനുകരിച്ചാണ് പലപ്പോഴും സ്ത്രീകള്‍ ഉയരമേറിയ പാദരക്ഷകള്‍ക്ക് പിന്നാലെ പോകുന്നത്. ഇവ നിത്യോപയോഗത്തിന് ഒട്ടുംതന്നെ യോജിച്ചതല്ല.
ഉയരമേറിയ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നട്ടെല്ല് വളയുന്നതിനും മാറാത്ത നടുവേദനയ്ക്കും കാരണമാകും. അതുകൊണ്ട് ഇത്തരം ചെരുപ്പുകള്‍ വിശേഷാവസരങ്ങളില്‍ ധരിക്കാനായി മാറ്റിവച്ച് നിത്യോപയോഗത്തിന് ഉയരം കുറഞ്ഞ ചെരുപ്പുകള്‍ ഉപയോഗക്കുന്നതായിരിക്കും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
