Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
മദ്യപിയ്ക്കൂ!! സന്ധിവാതമൊഴിവാക്കൂ
മദ്യപാന്മാര്ക്കായി ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ ഒരു സ്ഥിര മദ്യപാനിയാണെങ്കില്‍ സന്ധിവാതമുണ്ടാകാനുള്ള സാധ്യത തുലോം കുറവാണെന്ന് പഠനം.
സ്വീഡനിലെ ഒരു സംഘം ഗവേഷകരാണ് ഇത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിയ്ക്കുന്നത്. കരോലിന്‍സ് കാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ 2750 പേരില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ആഴ്ചയില്‍ അഞ്ച് ഗ്ലാസ് വൈനെങ്കിലും അകത്താക്കുന്നവര്‍ക്ക് സന്ധിവാതമുണ്ടാകാനുള്ള സാധ്യത അമ്പത് ശതമാനം കുറയുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇതിനുള്ള കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല. അതെ സമയം അമിത മദ്യപാനം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂട്ടുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന തകരാറാണ് സന്ധിവാതമുണ്ടാക്കുന്നത്. സന്ധികളില്‍ നീരുണ്ടാകുകയും ഇലാസ്തികത നഷ്ടമാകുകയും ചെയ്യുന്നതാണ് രോഗത്തിന്റെ പ്രത്യേകത.
ജനിതക ഘടകങ്ങളും പാരിസ്ഥിതിക സാഹചര്യങ്ങളുമാണ് സന്ധിവാതം പിടിപെടുന്നതിന് ഇടയാക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നാല് ലക്ഷത്തോളം പേര് ഈ അസുഖം മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
